കൊൽക്കത്ത: ആംഹെർസ്റ്റ് സ്ട്രീറ്റിൽ പൊലീസ് നടത്തിയ റെയ്ഡിൽ ഒരു ക്വിന്‍റലിലധികം കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തു.കൊൽക്കത്ത പൊലീസിന്‍റെ ഡിറ്റക്ടീവ് ഡിപ്പാർട്ട്‌മെന്‍റിന്‍റെയും സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്‍റെയും (എസ്ടിഎഫ്) മയക്കുമരുന്ന് സെല്ല് നടത്തിയ റെയ്ഡിലാണ് മൂന്ന് ചരക്ക് വാഹനങ്ങളിലായി സൂക്ഷിച്ചിരുന്ന 134.77 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്.
134.77 കിലോ കഞ്ചാവുമായി ഏഴ് പേർ പിടിയിൽ
കൊൽക്കത്ത പൊലീസിന്‍റെ ഡിറ്റക്ടീവ് ഡിപ്പാർട്ട്‌മെന്‍റിന്‍റെയും സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്‍റെയും (എസ്ടിഎഫ്) മയക്കുമരുന്ന് സെല്ല് നടത്തിയ റെയ്ഡിലാണ് മൂന്ന് ചരക്ക് വാഹനങ്ങളിലായി സൂക്ഷിച്ചിരുന്ന 134.77 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്.
134.77 കിലോ കഞ്ചാവുമായി ഏഴ് പേർ പിടിയിൽ
ഞായറാഴ്ച രാജാ റാം മോഹൻ സരനിയിൽ കഞ്ചാവ് വാങ്ങാൻ വരുന്നയാളെ കാത്തിരിക്കുമ്പോഴാണ് അറസ്റ്റ് നടന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ഏകദേശം 10 ലക്ഷം രൂപ വിലയുണ്ടാകുമെന്ന് അന്വേഷണ സംഘം പറഞ്ഞു. അറസ്റ്റിനെ തുടർന്ന് സിറ്റി കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജൂലൈ 28 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.