ഇന്ത്യയിൽ ഒരു ദിവസം ഒരു ദശലക്ഷം കൊവിഡ് ടെസ്റ്റുകൾ നടത്തി - രു ദശലക്ഷം കൊവിഡ് ടെസ്റ്റുകൾ
ഇന്ത്യയിൽ ഒരു ദിവസം ഒരു ദശലക്ഷം കൊവിഡ്-19 ടെസ്റ്റുകൾ നടത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് കഴിഞ്ഞ 21 ദിവസത്തിനിടെ രോഗ മുക്തരുടെ തോതില്‍ 100 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്
![ഇന്ത്യയിൽ ഒരു ദിവസം ഒരു ദശലക്ഷം കൊവിഡ് ടെസ്റ്റുകൾ നടത്തി one million COVID-19 tests conducted in a day in India COVID-19 tests COVID-19 corona 10,94,374 patients had recovered രു ദശലക്ഷം കൊവിഡ് ടെസ്റ്റുകൾ ഇന്ത്യയിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8513071-329-8513071-1598074014814.jpg)
ഡല്‍ഹി: ഇന്ത്യയിൽ ഒരു ദിവസം ഒരു ദശലക്ഷം കൊവിഡ്-19 ടെസ്റ്റുകൾ നടത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് കഴിഞ്ഞ 21 ദിവസത്തിനിടെ രോഗ മുക്തരുടെ തോതില്‍ 100 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മന്ത്രാലയം പങ്കുവച്ച ഗ്രാഫ് പ്രകാരം ഓഗസ്റ്റ് 1-ന് 10,94,374 രോഗികൾ രോഗമുക്തി നേടിയപ്പോൾ, ഓഗസ്റ്റ് 21 വരെ രാജ്യത്ത് രോഗമുക്തി 21,58,946 ആയി വര്‍ദ്ധിച്ചു. പരിശോധനയിലൂടെയും ഗുണമേന്മയുള്ള വൈദ്യ പരിചരണത്തിലൂടെയും കൃത്യമായ ക്വാറന്‍റൈന്‍ നടപടികളിലൂടെയും കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ കൊവിഡ് മുക്തരായവരുടെ എണ്ണത്തില്‍ ഏതാണ്ട് 100 ശതമാനം വർദ്ധനവ് ഉണ്ടായതായും ഗ്രാഫില്‍ നിന്നും വ്യക്തമാകുന്നു. മരണ നിരക്ക് അനുപാതം നിലവില്‍ 1.89 ശതമാനത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് സജീവ കേസുകളുടെ എണ്ണം വെള്ളിയാഴ്ച വരെ 6,92,028 ആണ്. അതേസമയം രോഗം മൂലം മരിച്ചവരുടെ എണ്ണം 54,849 ആയി.