മഹാരാഷ്‌ട്ര പൊലീസിലെ കൊവിഡ് രോഗികൾ 8,200 കടന്നു
ഡ്യൂട്ടിക്കിടയിലാണ് ഇവർ രോഗബാധിതരായതെന്നും ഇതിൽ 6,314 പേർ രോഗമുക്തി നേടിയെന്നും അധികൃതർ അറിയിച്ചു
മുംബൈ: മഹാരാഷ്‌ട്രയിലെ പൊലീസ് വകുപ്പിലെ കൊവിഡ് രോഗികൾ 8,200 കടന്നു. ഏഴ് പൊലീസ് ഉദ്യോഗസ്ഥരുടെ മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 93 ആയി. ഡ്യൂട്ടിക്കിടയിലാണ് ഇവർ രോഗബാധിതരായതെന്നും ഇതിൽ 6,314 പേർ രോഗമുക്തി നേടിയെന്നും അധികൃതർ അറിയിച്ചു. 214 ഉദ്യോഗസ്ഥർ ഉൾപ്പെടെ 1,1611 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. മുംബൈ പൊലീസിൽ 52ഓളം കൊവിഡ് മരണം ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. മാർച്ച് 22ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ മുതൽ സംസ്ഥാനത്ത് 2,07,543 നിയമ ലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. ലോക്ക് ഡൗൺ മാർഗനിർദേശങ്ങൾ ലംഘിച്ചതിന് 31,671 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.