ലക്‌നൗ: ഉത്തർപ്രദേശിൽ നിന്നുള്ള 800ഓളം തൊഴിലാളികൾ മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് പ്രത്യേക ട്രെയിനിൽ ലഖ്‌നൗവിലെത്തി. ഉത്തർപ്രദേശിലെത്തുന്ന ആദ്യത്തെ പ്രത്യേക ട്രെയിനാണിത്. അതിഥി സംസ്ഥാന തൊഴിലാളികളെ സ്വന്തം നാട്ടിലെത്തിക്കാൻ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ട്രെയിനുകൾ സർവീസ് ആരംഭിച്ചിരുന്നു.
മഹാരാഷ്ട്രയിൽ നിന്ന് തൊഴിലാളികളുമായി ഉത്തർപ്രദേശിലേക്ക് ആദ്യ ട്രെയിനെത്തി - മഹാരാഷ്ട്ര
800ഓളം തൊഴിലാളികൾ മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് പ്രത്യേക ട്രെയിനിൽ ലഖ്‌നൗവിലെത്തി. ഉത്തർപ്രദേശിലെത്തുന്ന ആദ്യത്തെ പ്രത്യേക ട്രെയിനാണിത്.
മഹാരാഷ്ട്രയിൽ നിന്ന് തൊഴിലാളികളുമായി ഉത്തർപ്രദേശിലേക്ക് ആദ്യ ട്രെയിനെത്തി
മാർച്ച് 25 മുതൽ പ്രാബല്യത്തിൽ വന്ന ലോക്ക് ഡൗണിൽ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ തൊഴിലാളികൾ, തീർഥാടകർ, വിനോദസഞ്ചാരികൾ, വിദ്യാർത്ഥികൾ എന്നിവരെ നാട്ടിലെത്തിക്കാൻ തൊഴിലാളി ദിനത്തിൽ സ്പെഷ്യൽ ട്രെയിനുകൾ ഏർപ്പെടുത്തുമെന്ന് ഇന്ത്യൻ റെയിൽവെ അറിയിച്ചിരുന്നു.