ഇതുവരെ 75 ലക്ഷത്തിലധികം കൊവിഡ് പരിശോധനകൾ നടത്തി; ഐസിഎംആർ
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,07,871 സാമ്പിളുകൾ പരിശോധിച്ചു.
ന്യൂഡൽഹി:രാജ്യത്തെ വിവിധ ലബോറട്ടറികൾ ഈമാസം 24വരെ 75 ലക്ഷത്തിലധികം കൊവിഡ് പരിശോധനകൾ നടത്തിയതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,07,871 സാമ്പിളുകൾ പരിശോധിച്ചു. കൊവിഡ് പരിശോധ വേഗത്തിലാക്കാൻ 730 സർക്കാർ ലാബുകൾക്കും 270 സ്വകാര്യ ലാബുകൾക്കും ഐസിഎംആർ അംഗീകാരം നൽകി. ഇതിൽ ആർടി-പിസിആർ ലാബുകൾ 557, ട്രൂനാറ്റ് ലാബുകൾ 363, സി.ബി.എൻ.എ.ടി ലാബ് 80 എന്നിങ്ങനെയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16,922 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,73,105 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 418 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 14,894 ആയി.