രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ 65 ലക്ഷം കടന്നു - ന്യൂഡൽഹി
രാജ്യത്ത് വാക്‌സിനേഷൻ ആരംഭിച്ചിട്ട് 25 ദിവസം പിന്നിട്ടു.
![രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ 65 ലക്ഷം കടന്നു Over 65 lakh healthcare frontline workers vaccinated against COVID-19 Over 65 lakh healthcare, frontline workers vaccinated against COVID-19. രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ 65 ലക്ഷം കടന്നു ന്യൂഡൽഹി ന്യൂഡൽഹി കേന്ദ്ര ആരോഗ്യ മന്ത്രാലയം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10563637-999-10563637-1612889765752.jpg)
രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ 65 ലക്ഷം കടന്നു
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ 65 ലക്ഷം കടന്നു. രാജ്യത്ത് വാക്‌സിനേഷൻ ആരംഭിച്ചിട്ട് 25 ദിവസം പിന്നിടുമ്പോള്‍ 65.28 ലക്ഷം മുൻ നിര കൊവിഡ് പോരാളികൾക്ക് വാക്‌സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 1,34,616 വാക്‌സിൻ സെന്‍ററുകളിൽ നിന്നായി 55,85,043 ആരോഗ്യ പ്രവർത്തകർക്കും 9,43,167 പേർ ഫ്രണ്ട് ലൈൻ തൊഴിലാളികൾക്കും വാക്‌സിനേഷൻ നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 2021 ജനുവരി 16 മുതലാണ് രാജ്യത്ത് കൊവിഡ് വാക്സിനേഷൻ ആരംഭിച്ചത്.