ഇന്ത്യയിൽ 58 ലക്ഷത്തോളം സാമ്പിളുകൾ പരിശോധിച്ചതായി ഐ.സി.എം.ആർ - Icmr latest news
നിലവിൽ 1,53,106 പേർ ചികിത്സയിലും 1,69,798 രോഗികൾ സുഖം പ്രാപിക്കുകയും ചെയ്തു.
![ഇന്ത്യയിൽ 58 ലക്ഷത്തോളം സാമ്പിളുകൾ പരിശോധിച്ചതായി ഐ.സി.എം.ആർ COVID-19 tests india India total cases Icmr latest news ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് *](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11:32-icmr1-1506newsroom-1592200484-107.jpg)
ICMR
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,15,519 സാമ്പിളുകൾ കൊവിഡ് പരിശോധന നടത്തിയതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. ഇതിനോടകം 57,74,133 സാമ്പിളുകൾ ആകെ പരിശോധിച്ചു. ഒടുവിലത്തെ ഔദ്യോഗിക വിവരമനുസരിച്ച് രാജ്യത്ത് 11,502 പോസിറ്റീവ് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതർ 3,32,424 ആയി. നിലവിൽ 1,53,106 പേർ ചികിത്സയിലും 1,69,798 രോഗികൾ സുഖം പ്രാപിക്കുകയും ചെയ്തു. അതേസമയം 9,520 പേർക്ക് ജീവഹാനി സംഭവിച്ചു.