കേരളം

kerala

ETV Bharat / bharat

സിഖ് വിരുദ്ധ സംഘര്‍ഷം; 500 പേരെ മധ്യപ്രദേശ് സര്‍ക്കാര്‍ മാറ്റിപ്പാര്‍പ്പിച്ചു - പഞ്ചാബ് മുഖ്യമന്ത്രി അമരേന്ദര്‍ സിംഗ്

പഞ്ചാബ് മുഖ്യമന്ത്രി അമരേന്ദര്‍ സിംഗ് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥുമായി ചര്‍ച്ച നടത്തി. ഒഴപ്പിക്കപ്പെട്ടവരുടെ പുനരധിവാസം സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ചയായി

Captain Amarinder Singh  Punjab  Madhya Pradesh  Kamal Nath  Evacuation  tribal land  സിഖ് വിരുദ്ധ സംഘര്‍ഷം  പഞ്ചാബ് റവന്യൂ മന്ത്രി ഗുർപ്രീത് സിംഗ് കംഗാർ  പഞ്ചാബ് മുഖ്യമന്ത്രി അമരേന്ദര്‍ സിംഗ്  മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥു
സിഖ് വിരുദ്ധ സംഘര്‍ഷം 500 പേരെ മധ്യപ്രദേശ് സര്‍ക്കാര്‍ മാറ്റി

By

Published : Jan 10, 2020, 6:39 PM IST

മധ്യപ്രദേശ്/പഞ്ചാബ്: സിഖ് വിരുദ്ധ പോരാട്ടം ശക്തമായ മധ്യപ്രദേശിലെ ഷിയപൂർ ജില്ലയിലെ കരഹാൽ തഹസിൽ നിന്നും 500 സിഖുകാരെ മാറ്റിയതായി മധ്യപ്രദേശ് സര്‍ക്കാര്‍. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരേന്ദര്‍ സിംഗ് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥുമായി ചര്‍ച്ച നടത്തി. ഒഴപ്പിക്കപ്പെട്ടവരുടെ പുനരധിവാസം സംബന്ധിച്ച വിഷയങ്ങളും ചര്‍ച്ചയായി. കുടിയൊഴിപ്പിക്കപ്പെട്ടവരെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റണമെന്ന് അമരേന്ദര്‍ സിംഗ് ആവശ്യപ്പെട്ടു.

പഞ്ചാബ് റവന്യൂ മന്ത്രി ഗുർപ്രീത് സിംഗ് കംഗാർ, എം‌എൽ‌എമാരായ കുൽ‌ദീപ് വെയ്ദ്, ഹർമിന്ദർ സിംഗ് ഗിൽ എന്നിവരടങ്ങുന്ന പ്രതിനിധി സംഘം കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. ഒന്നുകില്‍ പലായനം നടന്ന സ്ഥലത്ത് തന്നെ സുരക്ഷിതമായി താമസിക്കാന്‍ അവസരം ഒരുക്കണം. അല്ലെങ്കില്‍ മറ്റൊരിടത്തേക്ക് ഇവരെ മാറ്റണമെന്നും മധ്യപ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിഖ് മത വിശ്വാസികള്‍ക്ക് സാമ്പത്തിക സഹായം അടക്കമുള്ള എല്ലാ സൗകര്യങ്ങളും ലഭിക്കാന്‍ തന്‍റെ സര്‍ക്കാര്‍ സാധ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കമല്‍നാഥ് ഉറപ്പുനല്‍കിയിട്ടുണ്ട്. മാഫിയ സംഘങ്ങളില്‍ നിന്നും ആക്രമണം നേരിട്ടതിനെ തുടര്‍ന്ന് മധ്യപ്രദേശ് സര്‍ക്കാരാണ് സിഖുകാരെ മാറ്റിപ്പാര്‍പ്പിച്ചത്.

ABOUT THE AUTHOR

...view details