റാഞ്ചി: ലോക്ക് ഡൗൺ ആരംഭിച്ചതിന് ശേഷം ജാർഖണ്ഡിൽ ആത്മഹത്യ നിരക്ക് വർധിച്ചതായി കണക്കുകൾ. ദിവസേന ആത്മഹത്യ ചെയ്യുന്നവരുടെ ശരാശരി 5.5 ലേക്ക് ഉയർന്നിരിക്കുകയാണ്. ലോക്ക് ഡൗണിന് മുമ്പായി ഇത് 1.0 ആയിരുന്നു. മാർച്ച് മുതൽ ജൂൺ 25 വരെയുള്ള കണക്കനുസരിച്ച് 449 പേരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. ഇതിൽ ജൂൺ മാസത്തിൽ മാത്രം 134 പേർ ആത്മഹത്യ ചെയ്തിട്ടുണ്ട്. അതായത് ഓരോ 4.50 മണിക്കൂറിലും ഒരാൾ ആത്മഹത്യ ചെയ്യുന്നു.
ജാർഖണ്ഡിൽ ആത്മഹത്യ നിരക്ക് കൂടുന്നു - റാഞ്ചി
ലോക്ക് ഡൗൺ ആരംഭിച്ചതിന് ശേഷം 449 പേരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്
ലോക്ക് ഡൗണിന് ശേഷം 1,200 ഓളം ആളുകളാണ് വിഷാദരോഗത്തിന് ചികിത്സ തേടി എത്തിയതെന്നാണ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയിലെ ഡോക്ടർപറയുന്നത്. ഇവരിൽ 20 ശതമാനം ആളുകൾക്കും ജീവിക്കണമെന്ന് ആഗ്രഹമില്ലെന്നും നിരന്തരം ആത്മഹത്യക്കുറിച്ചാണ് ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജാർഖണ്ഡിന്‍റെ തലസ്ഥാനമായ റാഞ്ചിയിൽ ഏപ്രിൽ ഒന്ന് മുതൽ ജൂൺ 25 വരെ 55 പേർ ആത്മഹത്യ ചെയ്തിട്ടുണ്ട്. സാമ്പത്തിക മാന്ദ്യം, ജോലി നഷ്ടപ്പെടുമോ എന്ന ഭയം, തൊഴിലില്ലായ്മ എന്നിവയാണ് ആളുകളിൽ കടുത്ത വിഷാദത്തിന് കാരണമാകുന്നതെന്ന് സൈക്യാട്രിസ്റ്റുകൾ പറയുന്നത്. അതോടൊപ്പം തന്നെ അരക്ഷിതാവസ്ഥ എന്ന ചിന്ത നിരവധി ആളുകളെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നുണ്ട്.