ന്യൂഡൽഹി: കഴിഞ്ഞ എട്ട് മാസത്തിനിടെ ഡൽഹിയിൽ പിടികൂടിയത് അഞ്ച് ലക്ഷത്തിലധികം അനധികൃത മദ്യം. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 4,044 കേസുകൾ എക്സൈസ് നിയമപ്രകാരം രജിസ്റ്റർ ചെയ്‌തു. അനധികൃത മദ്യവുമായി 4,371 പേരെ അറസ്റ്റ് ചെയ്‌തു. 5,17,755 മദ്യക്കുപ്പികളാണ് പിടിച്ചെടുത്തത്. ആംബുലൻസുകൾക്കുള്ളിൽ ഉൾപ്പെടെ മദ്യം കടത്താൻ ശ്രമിക്കുന്നതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നു. പടിഞ്ഞാറൻ ഡൽഹിയിലെ ചവ്‌ല പ്രദേശത്തുനിന്നും 25 പെട്ടി മദ്യം അനധികൃതമായി കടത്തിയ ആംബുലൻസ് പിടികൂടിയിരുന്നു. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റും ചെയ്‌തിരുന്നു. ഹരിയാനയിൽ നിന്ന് കടത്തുന്ന 476 കുപ്പി മദ്യം പച്ചക്കറി ലോറിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അനധികൃത മദ്യത്തിൻ്റെ ഭൂരിഭാഗവും അയൽ സംസ്ഥാനമായ ഹരിയാനയിൽ നിന്ന് ഡൽഹിയിലേക്ക് കടത്തുന്നതാണെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ എട്ട് മാസത്തിനിടെ ഡൽഹിയിൽ പിടികൂടിയത് അഞ്ച് ലക്ഷത്തിലധികം അനധികൃത മദ്യം - seized
ആംബുലൻസുകൾക്കുള്ളിൽ ഉൾപ്പെടെ മദ്യം കടത്താൻ ശ്രമിക്കുന്നതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നു. അനധികൃത മദ്യത്തിൻ്റെ ഭൂരിഭാഗവും അയൽ സംസ്ഥാനമായ ഹരിയാനയിൽ നിന്ന് ഡൽഹിയിലേക്ക് കടത്തുന്നതാണെന്ന് പൊലീസ് പറഞ്ഞു
ഡൽഹി പൊലീസിൻ്റെ നോർത്ത് ഡിസ്ട്രിക്‌ടിൽ മാത്രം 73,250 കുപ്പി മദ്യവും 975 ബിയറുമാണ് പിടിച്ചെടുത്തത്. ജൂലൈയിൽ സമാപൂർ ബഡ്‌ലി പ്രദേശത്ത് നിന്ന് 2,175 കുപ്പി മദ്യവുമായി ട്രക്ക് പിടികൂടിയിരുന്നു. ഇത്തരത്തിൽ കടത്തുന്ന മദ്യം ഡൽഹിയിലെ ഓപ്പൺ മാർക്കറ്റിൽ വളരെ ഉയർന്ന നിരക്കിൽ വിൽക്കുന്നതായി പൊലീസ് പറഞ്ഞു. അതേസമയം സെപ്‌തംബർ 30 വരെ 40,903 മദ്യവും 946 ബിയറും തെക്കൻ ജില്ലയിൽ നിന്ന് പിടിച്ചെടുത്തിരുന്നു. എക്സൈസ് നിയമപ്രകാരം രജിസ്റ്റർ ചെയ്‌ത 311 കേസുകളിൽ ആകെ 334 പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. സംഭവത്തിൽ ഉത്തർപ്രദേശിലെയും ഹരിയാനയിലെയും അതിർത്തി ചെക്ക് പോസ്റ്റുകളിൽ കർശന പരിശോധന നടത്തിവരുന്നതായി പൊലീസ് പറഞ്ഞു.