ന്യൂഡൽഹി: ട്രെയിൻ സർവീസ് പുനരാരംഭിച്ചശേഷം 80,000 യാത്രക്കാർ ഇതുവരെ 16 കോടി രൂപക്ക് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്ന് ഇന്ത്യൻ റെയിൽവെ അറിയിച്ചു. ട്രെയിനുകളുടെ ബുക്കിംങ് തിങ്കളാഴ്‌ച വൈകുന്നേരം ആറ് മണിക്കാണ് ആരംഭിച്ചത്. അടുത്ത ഏഴു ദിവസത്തേക്ക് 16.15 കോടി രൂപയുടെ 45,533 ബുക്കിങുകളാണ് (പിഎൻആർ) നടന്നത്. 82,317 യാത്രക്കാരാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നതെന്ന് റെയിൽവെ അറിയിച്ചു.
ഇന്ത്യൻ റെയിൽവെയില്‍ 16 കോടി രൂപയുടെ ടിക്കറ്റ് ബുക്കിങ് - ടിക്കറ്റ് ബുക്കിങ്
യാത്രക്കാർ ഭക്ഷണവും ഷീറ്റും കൊണ്ടുപോകണം. ആരോഗ്യ പരിശോധനക്കായി പുറപ്പെടുന്നതിന് 90 മിനിറ്റ് മുൻപെങ്കിലും സ്റ്റേഷനുകളിൽ എത്തിച്ചേരുകയും ചെയ്യണം. യാത്രക്കാർ നിർബന്ധമായും ആരോഗ്യ സേതു മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യണം.
ചൊവ്വാഴ്‌ച മുതൽ സർവീസ് നടത്തുന്ന 15 പ്രത്യേക ട്രെയിനുകൾക്ക് റെയിൽവെ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. യാത്രക്കാർ ഭക്ഷണവും ഷീറ്റും കൊണ്ടുപോകണം. ആരോഗ്യ പരിശോധനക്കായി പുറപ്പെടുന്നതിന് 90 മിനിറ്റ് മുൻപെങ്കിലും സ്റ്റേഷനുകളിൽ എത്തിച്ചേരുകയും ചെയ്യണം. യാത്രക്കാർ നിർബന്ധമായും ആരോഗ്യ സേതു മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യണം.
ചൊവ്വാഴ്‌ച റെയിൽവെ എട്ട് ട്രെയിനുകൾ ഓടിക്കും - ന്യൂഡൽഹിയിൽ നിന്ന് മൂന്ന് സർവീസുകൾ ദിബ്രുഗഡ്, ബെംഗളൂരു, ബിലാസ്‌പൂർ എന്നിവിടങ്ങളിലേക്കും രാജേന്ദ്ര നഗർ (പട്‌ന), ബെംഗളൂരു, മുംബൈ സെൻട്രൽ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്ന് ഓരോ ട്രെയിനുകളും ഉണ്ടാകും. ഈ പ്രത്യേക ട്രെയിനുകളിൽ എയർകണ്ടീഷൻ കോച്ചുകൾ മാത്രമേ ഉണ്ടാകു. ഇ-ടിക്കറ്റുള്ള യാത്രക്കാർക്ക് മാത്രമേ സ്റ്റേഷനുകളിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ. ട്രെയിനുകളുടെ നിരക്ക് രാജധാനി ട്രെയിനുകൾക്ക് തുല്യമായിരിക്കും, യാത്രക്കാർക്ക് ഏഴു ദിവസം വരെ ടിക്കറ്റ് ബുക്ക് ചെയ്യാം.