ഇംഫാൽ: തൗബൽ ജില്ലയിലെ മയക്കുമരുന്ന് നിർമാണ ശാലയിൽനിന്നും മണിപ്പൂർ പൊലീസ് 435 കിലോഗ്രാം ബ്രൗൺഷുഗർ പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് മൊയ്‌ജിങ് അവാങ് പ്രദേശത്തെ ഒരു വീട്ടിൽ പൊലീസ് സംഘം റെയ്‌ഡ് നടത്തിയതിലാണ് 16 പാക്കറ്റ് ബ്രൗൺഷുഗറും മയക്കുമരുന്ന് നിർമാണത്തിനുപയോഗിക്കുന്ന മറ്റ് വസ്‌തുക്കളും കണ്ടെടുത്തതെന്ന് തൗബൽ പൊലീസ് സൂപ്രണ്ട് സാരംഗ്തെം ഇബോംച സിംഗ് പറഞ്ഞു.
മണിപ്പൂരിൽ 435 കിലോഗ്രാം ബ്രൗൺഷുഗർ പൊലീസ് പിടിച്ചു
തൗബാൽ ജില്ലയിലെ മയക്കുമരുന്ന് നിർമാണശാലയിലെ മണിപ്പൂർ പൊലീസിന്‍റെ റെയ്‌ഡിൽ മയക്കുമരുന്ന് കൂടാതെ മൂന്ന് എൽപിജി സിലിണ്ടറുകളും മോട്ടോർ സൈക്കിളും ഓട്ടോറിക്ഷയും പൊലീസ് കണ്ടെടുത്തു.
മണിപ്പൂരിൽ 435 കിലോഗ്രാം ബ്രൗൺഷുഗർ പൊലീസ് പിടിച്ചു
ഇതുകൂടാതെ മൂന്ന് എൽപിജി സിലിണ്ടറുകളും ഒരു മോട്ടോർ സൈക്കിളും ഓട്ടോറിക്ഷയും പൊലീസ് കണ്ടെടുത്തു. നിർമാണ ശാലയുടെ ഉടമയായ കയാമുദ്ദീനും ഭാര്യയും റെയ്‌ഡിനിടെ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടെന്നും ഇവരെ പിടികൂടുന്നതിനായി തെരച്ചിൽ ആരംഭിച്ചെന്നും സിംഗ് പറഞ്ഞു. നവംബർ 7 ന് നടക്കുന്ന മൂന്ന് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരായ പരിശോധനകൾ സംസ്ഥാന പൊലീസ് ശക്തമാക്കിയിട്ടുണ്ട്.