കേരളം

kerala

ETV Bharat / bharat

ലോക്ക് ഡൗണ്‍ ലംഘനം; മഹാരാഷ്‌ട്രയില്‍ നാലായിരത്തിലധികം കേസുകള്‍ - മഹാരാഷ്‌ട്ര കൊവിഡ് 19

മഹാരാഷ്‌ട്രയില്‍ 4953 കേസുകളിലായി 9583 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

Mumbai  Over 4,000 cases of lockdown violations registered in Mumbai  മഹാരാഷ്‌ട്രയില്‍ ലോക്ക് ഡൗണ്‍ ലംഘനം  ലോക്ക് ഡൗണ്‍ ലംഘനം  മഹാരാഷ്‌ട്രയില്‍ രജിസ്റ്റര്‍ ചെയ്‌തത് നാലായിരത്തിലധികം കേസുകള്‍  മഹാരാഷ്‌ട്ര കൊവിഡ് 19  കൊവിഡ് 19
ലോക്ക് ഡൗണ്‍ ലംഘനം; മഹാരാഷ്‌ട്രയില്‍ രജിസ്റ്റര്‍ ചെയ്‌തത് നാലായിരത്തിലധികം കേസുകള്‍

By

Published : Apr 24, 2020, 4:31 PM IST

മുംബൈ: മഹാരാഷ്‌ട്രയില്‍ ലോക്ക് ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്‌തത് നാലായിരത്തിലധികം കേസുകള്‍. 4953 കേസുകളിലായി 9583 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച 6033 പേരെ അറസ്റ്റ് ചെയ്‌തിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. 2362 പേരെ നോട്ടീസ് നല്‍കി വിട്ടയച്ചിട്ടുണ്ട്. മാസ്‌ക് ഉപയോഗിക്കാതെ വീട്ടില്‍ നിന്നും പുറത്തിറങ്ങിയ 1203 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ധാരാവിയിലാണ് ലോക്ക് ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തത്. 1269 കേസുകളാണ് ധാരാവിയില്‍ നിന്ന് മാത്രം രജിസ്റ്റര്‍ ചെയ്‌തത്.

ABOUT THE AUTHOR

...view details