കൊവിഡ് 19; ഹിമാചലിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌തത് ഹമീർപൂരിൽ - കൊവിഡ് 19
ജില്ലയിലെ കൊവിഡ് കേസുകളുടെ എണ്ണം 340 ആയി
കൊവിഡ് 19;ഹിമാചലിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌തത് ഹമീർപൂരിൽ
ഷിംല: ഹിമാചൽ പ്രദേശിൽ കൊവിഡ് കേസുകളുടെ വർധനവ്. കൊവിഡ് ബാധിക്കുന്നവരില്‍ 38 ശതമാനവും ഹമീർപൂർ ജില്ലയിലാണെന്ന് റിപ്പോർട്ട്. ജില്ലയിലെ കൊവിഡ് കേസുകളുടെ എണ്ണം 340 ആണ്. ജില്ലയിൽ 30 പേർ രേഗമുക്തരായി. ഒരു ദിവസം ഹമീർപൂരിൽ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 81 ആണ്. അതേസമയം കാൻഗ്രയിൽ 54ഉം ഉനയിൽ 19ഉം സൊളാനിൽ 18ഉം കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു.