നോയിഡയിൽ മാസ്ക് ധരിക്കാത്തവർക്ക് പിഴ ചുമത്തി പൊലീസ് - നോയിഡയിൽ മാസ്ക് ധരിക്കാത്തവർ
കൊവിഡ് കണക്കിലെടുത്ത് പൊലീസ് കമ്മിഷണർ അലോക് സിങ്ങിന്‍റെ നിർദേശപ്രകാരമാണ് പിഴ ചുമത്തിയത്. പിഴയിനത്തിൽ 30,300 രൂപയാണ് ലഭിച്ചത്.

നോയിഡ
നോയിഡ: മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ സഞ്ചരിച്ച 300 ഓളം പേർക്ക് വെള്ളിയാഴ്ച നോയിഡയിലും ഗ്രേറ്റർ നോയിഡയിലും പിഴ ചുമത്തി. പൊലീസ് കമ്മിഷണർ അലോക് സിങ്ങിന്‍റെ നിർദേശപ്രകാരമാണ് പിഴ ചുമത്തിയത്. ഇതുവരെ പിഴയിനത്തിൽ 30,300 രൂപയാണ് ലഭിച്ചത്. ഗൗതം ബുദ്ധ നഗറിൽ ഇതുവരെ 25,000ത്തോളം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 90 പേർ മരിച്ചു