കേരളം

kerala

ETV Bharat / bharat

വിമാനം റദ്ദാക്കി; മുന്നൂറോളം ഇന്ത്യക്കാര്‍ ഖത്തറില്‍ കുടുങ്ങി - Indians stranded in Qatar

ദോഹയിലെ സാസ്‌കാരിക സംഘടനകള്‍ ചേര്‍ന്നാണ് വിമാനം ബുക്ക് ചെയ്‌തിരുന്നത്.

Indians stranded in Qatar  ഇന്ത്യക്കാര്‍ ഖത്തറില്‍ കുടുങ്ങി
വിമാനം റദ്ദാക്കി; മുന്നൂറോളം ഇന്ത്യക്കാര്‍ ഖത്തറില്‍ കുടുങ്ങി

By

Published : Jul 5, 2020, 5:11 PM IST

നാഗ്‌പൂര്‍: നാഗ്‌പൂരിലേക്കും, മുംബൈയിലേക്കുമുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ റദ്ദാക്കിയതോടെ മുന്നൂറോളം ഇന്ത്യക്കാര്‍ ഖത്തറില്‍ കുടുങ്ങി. ദോഹയിലെ സാസ്‌കാരിക സംഘടനകള്‍ ചേര്‍ന്നാണ് വിമാനം ബുക്ക് ചെയ്‌തിരുന്നത്. പല തവണയായി നിരവധി ഇന്ത്യക്കാരെ ഖത്തറില്‍ നിന്ന് ഇവര്‍ ഇന്ത്യയിലെത്തിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്‌ച 172 പേരെ നാഗ്‌പൂരിലും 165 പേരെ മുംബൈയിലും ഇത്തരത്തില്‍ എത്തിച്ചിരുന്നുവെന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ വൈസ് പ്രസിഡന്‍റ് വിനോദ് നായര്‍ പറഞ്ഞു.

നാഗ്‌പൂരിലേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യുന്നതിനായി 24000 രൂപയാണ് ആളുകള്‍ ചിലവാക്കിയിരുന്നത്. ചത്തിസ്‌ഗഡില്‍ നിന്നുള്ള 86 പേരും, മധ്യപ്രദേശില്‍ നിന്നുള്ള 34 പേരും, വിദര്‍ഭയില്‍ നിന്നുള്ള 52 പേരുമാണ് ഈ വിമാനത്തില്‍ സീറ്റ് ബുക്ക് ചെയ്‌തിരുന്നത്. 20000 രൂപയാണ് മുംബൈയിലേക്കുള്ള ടിക്കറ്റ് നിരക്ക്. 169 യാത്രക്കാരുമായി ഗോവയിലേക്ക് തിങ്കളാഴ്‌ച ഒരു വിമാനം പുറപ്പെടുന്നുണ്ട്.

ABOUT THE AUTHOR

...view details