കോട്ടയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാനൊരുങ്ങി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ - ലോക്ക് ഡൗണ്‍
95 ബസുകളായി 2368 വിദ്യാര്‍ഥികള്‍ വെള്ളിയാഴ്‌ചയോടെ നാട്ടിലെത്തുമെന്ന് ആഭ്യന്തര മന്ത്രി അലപന്‍ ബന്ദ്യോപാദ്യായ ട്വീറ്റ് ചെയ്‌തു
കൊല്‍ക്കത്ത: രാജസ്ഥാനിലെ കോട്ടയില്‍ കുടുങ്ങിയ രണ്ടായിരത്തിലധികം വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാനൊരുങ്ങി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. 95 ബസുകളായി വിദ്യാര്‍ഥികള്‍ വെള്ളിയാഴ്‌ചയോടെ നാട്ടിലെത്തുമെന്ന് ആഭ്യന്തര മന്ത്രി അലപന്‍ ബന്ദ്യോപാദ്യായ ട്വീറ്റ് ചെയ്‌തു. എഞ്ചിനീയറിങ്, മെഡിക്കല്‍ രംഗങ്ങളിലെ കോച്ചിങ് സ്ഥാപനങ്ങള്‍ക്ക് പ്രസിദ്ധമാണ് കോട്ട. 2368 വിദ്യാര്‍ഥികളാണ് കോട്ടയില്‍ കുടുങ്ങിക്കിടക്കുന്നത്. സര്‍ക്കാര്‍ പ്രതിനിധികളും വിദ്യാര്‍ഥികള്‍ക്കൊപ്പം ഉണ്ടാകുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ഥികളെ തിരികെ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി തിങ്കളാഴ്‌ച വ്യക്തമാക്കിയിരുന്നു.