കേരളം

kerala

ETV Bharat / bharat

കൊവിഡ് 19; ഇരുന്നൂറോളം പേര്‍ ഇന്ന് ആശുപത്രി വിടും - coronavirus infection

മനേസര്‍ ആര്‍മി ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ച 220 ഇന്ത്യന്‍ പൗരന്മാരെ ഡിസ്‌ചാര്‍ജ് ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയം. കൊവിഡ് 19 വൈറസ് പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു

Wuhan evacuees  200 Wuhan evacuees  Manesar  Wuhan evacuees to be discharged  coronavirus infection  കോറോണ വൈറസ്
കോറോണ വൈറസ്: 200 ഓളം പേരെ മനേസറിൽ നിന്ന് ഡിസ്‌ചാര്‍ജ് ചെയ്യും

By

Published : Feb 18, 2020, 12:32 PM IST

ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് പരിശോധന ഫലം നെഗറ്റീവ് ആയതിനാല്‍ വുഹാനില്‍ നിന്നും മനേസര്‍ ആര്‍മി ക്യാമ്പിലെ താല്‍കാലിക ആശുപത്രിയില്‍ മാറ്റിപ്പാര്‍പ്പിച്ച 220 ഇന്ത്യന്‍ പൗരന്മാര്‍ ഇന്ന് ആശുപത്രി വിടുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വുഹാനിൽ വൈറസ് പടർന്നതിന്‍റെ പശ്ചാത്തലത്തിൽ ഫെബ്രുവരി 1, 2 തീയതികളിൽ ഇരുനൂറോളം ഇന്ത്യൻ വിദ്യാർഥികളെ വുഹാനിൽ നിന്ന് മാറ്റിപ്പാര്‍പ്പിക്കുന്നതിന് ഇന്ത്യൻ സൈന്യം മനേസറിനടുത്ത് സൗകര്യം ഒരുക്കുകയായിരുന്നു. 14 ദിവസത്തിനുശേഷം രോഗലക്ഷണങ്ങളില്ലാത്തവരെ നാട്ടിലേക്ക് പോകാൻ അനുവദിക്കുമെന്ന് ഉദ്യോഗസ്ഥര്‍ നേരത്തെ പറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details