ന്യൂഡൽഹി:കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,386 കൊവിഡ് രോഗികൾ സുഖം പ്രാപിച്ചതോടെ ഇന്ത്യയിൽ 2,04,710 പേർ രോഗമുക്തി നേടി. കൊവിഡിനെതിരെ തന്ത്രപരമായി പോരാടുന്നതും പരമാവധി പരിശോധനകൾ ദിനംപ്രതി നടത്തുന്നതും രോഗമുക്തി നിരക്ക് 52.96 ശതമാനത്തിൽ നിന്ന് 53.79 ശതമാനമായി ഉയർത്താൻ സഹായിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയിൽ രോഗമുക്തി നിരക്ക് വർധിക്കുന്നു - India covid
രാജ്യത്ത് കഴിഞ്ഞ ദിവസം ഒന്നേമുക്കാൽ ലക്ഷത്തിലധികം കൊവിഡ് പരിശോധനകളാണ് 960 ലാബുകളിലായി നടത്തിയത്
![ഇന്ത്യയിൽ രോഗമുക്തി നിരക്ക് വർധിക്കുന്നു ഇന്ത്യയിൽ രോഗമുക്തി റിക്കവറി റേറ്റ് ഇന്ത്യ കൊവിഡ് ഇന്ത്യ India covid India covid recovery rate Mapping*](https://etvbharatimages.akamaized.net/etvbharat/prod-images/768-512-05:23:01:1592567581-ministry-of-health-1906newsroom-1592567530-958.jpg)
India
സർക്കാർ ലാബുകൾ 703 ആയും സ്വകാര്യ ലാബുകൾ 257 ആയും കൂടിയതോടെ രാജ്യത്താകെ നിലവിൽ 960 സജീവ ലാബുകൾ ഉണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,76,959 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ ഇന്ത്യയിൽ 64,26,627 കൊവിഡ് പരിശോധനകൾ നടത്തി. കഴിഞ്ഞ ദിവസം 13,586 പേർക്കാണ് രാജ്യത്ത് വൈറസ് പിടിപ്പെട്ടത്. 336 ജീവനുകൾ മഹാമാരിക്ക് കീഴടങ്ങി. ഇതോടെ ഇന്ത്യയിൽ ആകെ 3,80,532 പോസിറ്റീവ് കേസുകളും 12,573 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു.