ചെന്നൈ : വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ തമിഴ്നാട്ടിൽനിന്നുള്ള നിന്നുള്ള 17,701 പേരെ തിരികെ നാട്ടിലെത്തിച്ചതായി കേന്ദ്രം മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. 50 ഫ്ലൈറ്റുകളിലായി ഇതുവരെ 17,701 പേരെയാണ് തിരികെ എത്തിച്ചതെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതിനാൽ തമിഴ്‌നാട്ടുകാരെ വിദേശത്ത് നിന്ന് തിരികെ കൊണ്ടുവരുന്നത്സംബന്ധിച്ച് ഡിഎംകെ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് അപേക്ഷ നൽകിയിരുന്നു. വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന തമിഴ്‌നാട്ടിൽ നിന്നുള്ള 45,242 പേരെ സ്വദേശത്തേക്ക് കൊണ്ടുപോകാനുള്ള അപേക്ഷകൾ ലഭിച്ചതായി മന്ത്രാലയം അറിയിച്ചു.
17,701 തമിഴ്നാട്ടുകാരെ നാട്ടിലെത്തിച്ചതായി കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു - വാദം കേൾക്കൽ ജൂൺ 29
ജസ്റ്റിസുമാരായ ആർ. സുബ്ബയ്യ, കൃഷ്ണൻ രാമസാമി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇതു സംബന്ധിച്ച ഹർജിയിൽ വാദം കേൾക്കൽ ജൂൺ 29 ലേക്ക് മാറ്റി.
തമിഴ്നാട്ടിൽനിന്നുള്ള നിന്നുള്ള 17,701 പേരെ തിരികെ നാട്ടിലെത്തിച്ചതായി കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു
അതേസമയം ജസ്റ്റിസുമാരായ ആർ. സുബ്ബയ്യ, കൃഷ്ണൻ രാമസാമി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇതു സംബന്ധിച്ച ഹർജിയിൽ വാദം കേൾക്കൽ ജൂൺ 29 ലേക്ക് മാറ്റി. വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരിൽ നിന്ന് 4,87,303 പേർ സ്വദേശത്തേക്കു മടങ്ങിപ്പോകാനുള്ള അപേക്ഷകൾ സമർപ്പിച്ചതായും ഇതിൽ 2,63,187 പേരെ നാട്ടിലെത്തിച്ചതായും മന്ത്രാലയം വ്യക്തമാക്കി. മൊത്തം 1,248 വിമാനങ്ങൾ ദൗത്യത്തിനായി വിനിയോഗിച്ചു.