ശ്രീനഗര്‍: പൾസ് പോളിയോ രോഗപ്രതിരോധ പരിപാടിയുടെ ആദ്യ ദിവസം അഞ്ച് വയസുവരെമുള്ള 17 ലക്ഷത്തിലധികം കുട്ടികൾക്ക് ജമ്മുകശ്‌മീരിലുടനീളം പോളിയോ തുള്ളിമരുന്ന് നൽകിയതായി ഔദ്യോഗിക വക്താവ് അറിയിച്ചു.
ജമ്മുകശ്‌മീരിൽ 17 ലക്ഷത്തിലധികം കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി
പൾസ് പോളിയോ രോഗപ്രതിരോധ പരിപാടിയുടെ ഭാഗമായി അഞ്ച് വയസുവരെമുള്ള കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകി
17 ലക്ഷത്തിലധികം കുട്ടികൾക്ക് ജമ്മു കശ്‌മീരിലുടനീളം ഓറൽ പോളിയോ വാക്‌സിൻ നൽകി
കശ്‌മീർ ഡിവിഷനിൽ 9,48,568 കുട്ടികൾക്കും ജമ്മു ഡിവിഷനിലെ 7,58,741 കുട്ടികൾക്കുമാണ് തുള്ളിമരുന്ന് നൽകിയത്. അഞ്ച് വയസുവരെയുള്ള എല്ലാ കുട്ടികളെയും ഉൾപ്പെടുത്തുന്നതിനായി ജില്ലാ ഭരണകൂടങ്ങൾ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു. പ്രതിരോധ പരിപാടിയിൽ എല്ലാ കുട്ടികളെയും ഉൾപ്പെടുത്താൻ ആരോഗ്യപ്രവർത്തകരുടെയും സന്നദ്ധപ്രവർത്തകരുടെയും വീടുസന്ദർശനവുമുണ്ടായിരുന്നു.