ലഖ്‌നൗ: വീടിനുള്ളിൽ ബന്ദികളാക്കിയ കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. ജന്മദിനാഘോഷത്തിന് വിളിച്ചു വരുത്തിയ പതിനഞ്ചിലധികം കുട്ടികളെയാണ് ബന്ധികളാക്കിയത്. ഉത്തര്‍പ്രദേശിലെ ഫറൂഖ്ബാദിലാണ് സംഭവം നടന്നത്. സുഭാഷ് ഗൗതം എന്നയാളാണ് കുട്ടികളെ ബന്ദികളാക്കിയത് . സ്ഥലം എംഎല്‍എയും എസ്‌പിയും വീട്ടിലേക്ക് വരണമെന്നായിരുന്നു സുഭാഷിന്‍റെ ആവശ്യം.
ഉത്തർപ്രദേശിൽ ബന്ദികളാക്കിയ കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി - utter pradesh
ജന്മദിനാഘോഷത്തിന് വിളിച്ചു വരുത്തിയ പതിനഞ്ചിലധികം കുട്ടികളെയാണ് ബന്ധികളാക്കിയത്
ഉത്തർ പ്രദേശിൽ ബന്ദികളാക്കിയ കുട്ടികളെ രക്ഷപ്പെടുത്തി പൊലീസ്
രക്ഷാപ്രവർത്തനത്തിനെത്തിയ പൊലീസിന് നേര്‍ക്ക് ഇയാള്‍ വെടിയുതിര്‍ക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തിരുന്നു. സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്കും ഒരു ഗ്രാമവാസിക്കും പരിക്കേറ്റിട്ടുണ്ട്. സമീപവാസിയായ സതീഷ് ചന്ദ്ര ദുബെ എന്നയാള്‍ സുഭാഷിനോട് സംസാരിക്കാന്‍ ചെന്നെങ്കിലും അയാള്‍ക്ക് നേരെയും സുഭാഷ് ഗൗതം വെടിയുതിര്‍ത്തിരുന്നു.