ഇന്തോ-ബംഗ്ലാ അതിർത്തിയിൽ കടന്നുകയറ്റം; സുരക്ഷയൊരുക്കി ബിഎസ്എഫ് - 10,000 കന്നുകാലികളെ മേഘാലയ
ഡിസംബർ 31 വരെയുള്ള കാലയളവിൽ 16.86 കോടി രൂപയുടെ 10,239 കന്നുകാലികളെയാണ് മേഘാലയ അതിർത്തിയില്‍ ബിഎസ്എഫ് പിടിച്ചെടുത്തത്.
10,000 കന്നുകാലികളെ മേഘാലയയിലെ ഇന്തോ-ബംഗ്ലാ അതിർത്തിയിൽ പിടിച്ചെടുത്തു
ഷില്ലോങ്: കഴിഞ്ഞ വർഷം മേഘാലയയിലെ ഇന്തോ-ബംഗ്ലാദേശ് അതിർത്തിയിൽ പതിനായിരത്തിലധികം പശുക്കളെ അതിർത്തി സുരക്ഷാ സേന പിടിച്ചെടുത്തതായി റിപ്പോർട്ട്. ഡിസംബർ 31 വരെയുള്ള കാലയളവിൽ 16.86 കോടി രൂപയുടെ 10,239 കന്നുകാലികളെയാണ് മേഘാലയയിലെ ബിഎസ്എഫ് പിടിച്ചെടുത്തത്. രേഖകളില്ലാതെ രാജ്യത്തേക്ക് കടന്നതിന് 176 വിദേശികളെയും ബിഎസ്എഫ് അറസ്റ്റ് ചെയ്തു. നിരോധിച്ച മയക്കു മരുന്നായ 3,665 യാബ ഗുളികകളും ബിഎസ്‌എഫ് ഉദ്യോഗസ്ഥർ 2019ൽ കണ്ടെടുത്തിട്ടുണ്ട്.