ഭുവനേശ്വർ: ഒഡീഷയിലെ ഘട്ടക്ക് ക്യാൻസർ ആശുപത്രിയിലെ ക്യാൻസർ രോഗികൾ, ജീവനക്കാർ, ആരോഗ്യ പ്രവർത്തകർക്ക് ഉൾപ്പെടെ 100ലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ പത്ത് ദിവസത്തിനിടെയാണ് ആശുപത്രിയിൽ 100ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്‌തത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവികത കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ ഭബാനി ശങ്കർ ചൈനി പറഞ്ഞു.
ഘട്ടക്ക് ക്യാൻസർ ആശുപത്രിയിൽ 100ലധികം പേർക്ക് കൊവിഡ് - Cuttack cancer hospital
കഴിഞ്ഞ പത്ത് ദിവസത്തിനിടെയാണ് ആശുപത്രിയിലെ രോഗികൾ, ജീവനക്കാർ, ആരോഗ്യ പ്രവർത്തകർക്ക് ഉൾപ്പെടെ 100ൽ അധികം പേർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്‌തത്.
ഘട്ടക്ക് ക്യാൻസർ ആശുപത്രിയിൽ 100ലധികം പേർക്ക് കൊവിഡ്; അന്വേഷണം ആരംഭിച്ചു
അണുവിമുക്തമാക്കിയ ശേഷം ആചാര്യ ഹരിഹാർ റീജിയണൽ കാൻസർ റിസർച്ച് സെന്‍റർ അടച്ചു. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയാണ് ഇത്തരത്തിലൊരു സാഹചര്യമൊരുക്കിയതെന്ന് ക്യാൻസർ രോഗികൾ ആരോപിച്ചു. മംഗലബാഗിൽ നിന്ന് സേനയെ സ്ഥലത്തെത്തിച്ചതായും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയതായും ഘട്ടക്ക് ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ അഖിലേശ്വർ സിങ് പറഞ്ഞു.