മുംബൈ:മഹാരാഷ്‌ട്രയിലെ പല്‍ഗാറില്‍ ഗ്രാമീണര്‍ മൂന്ന് പേരെ തല്ലിക്കൊന്ന കേസില്‍ 5 പ്രധാന പ്രതികളടക്കം 100ലധികം പേരെ അറസ്‌റ്റ് ചെയ്‌തെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. കേസില്‍ 2 പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്‌തിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ സാമുദായിക വൈരാഗ്യമില്ലെന്നും അമിത്‌ഷായോട് വിഷയത്തെപ്പറ്റി സംസാരിച്ചിട്ടുണ്ടെന്നും ഉദ്ദവ് താക്കറെ കൂട്ടിച്ചേര്‍ത്തു. കേസ് അന്വേഷിക്കാന്‍ എ.ഡി.ജി സി.ഐ.ഡി ക്രൈം അതുല്‍ചന്ദ്ര കുല്‍ക്കര്‍ണിയെ നിയമിച്ചിട്ടുണ്ട്.
പല്‍ഗാര്‍ ആള്‍ക്കൂട്ട കൊലപാതകം; നൂറിലധികം പേര്‍ അറസ്റ്റിലായെന്ന് ഉദ്ദവ് താക്കറെ - പല്‍ഗാര്‍ ആള്‍ക്കൂട്ട കൊലപാതകം
സംഭവത്തിന് പിന്നില്‍ സാമൂദായിക വൈരാഗ്യമില്ലെന്നും മഹാരാഷ്‌ട്ര മുഖ്യമന്ത്രി.
പല്‍ഗാര്‍ ആള്‍ക്കൂട്ട കൊലപാതകം; നൂറിലധികം പേര്‍ അറസ്റ്റിലായെന്ന് ഉദ്ദവ് താക്കറെ
ഏപ്രില്‍ 16നാണ് പല്‍ഗാറില്‍ ആള്‍ക്കൂട്ടം മൂന്ന് പേരെ തല്ലിക്കൊന്നത്. സ്വാമി കല്‍പവൃക്ഷ ഗിരി,സ്വാമി സുശീല്‍ ഗിരി, ഡ്രൈവര്‍ നിലേഷ് തെല്‍ഗഡെ എന്നിവര്‍ക്കാണ് ദാരുണാന്ത്യം ഉണ്ടായത്. കള്ളന്മാരാണെന്ന് സംശയിച്ചാണ് ഗ്രാമീണര്‍ ഇവരെ ആക്രമിച്ചത്. മുംബൈയിലെ കണ്ഡിവാലിയില്‍ നിന്ന് ഗുജറാത്തിലേക്ക് പോവുകയായിരുന്നു മൂന്ന് പേരും. പൊലീസ് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേസില്‍ പൊലീസ് അന്വേഷണം തുടരുകയാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.