കേരളം

kerala

ETV Bharat / bharat

രാജ്യത്ത് ഒരു കോടിയിലധികം കൊവിഡ് പരിശോധനകൾ നടത്തിയതായി ഐസിഎംആർ

24 മണിക്കൂറിനുള്ളിൽ നടത്തിയത് 1,80,596 പരിശോധനകൾ. പരിശോധനകളുടെ എണ്ണം വർധിപ്പിക്കുന്നതിനായി പൊതു മേഖലയിൽ 788 ലാബുകൾക്കും, സ്വകാര്യ മേഖലയിൽ 317 ലാബുകൾക്കും ഐസിഎംആർ അനുമതി നൽകി.

ICMR  COVID-19 tests  10 million COVID-19 tests  ഐസിഎംആർ  കൊവിഡ് പരിശോധന  ഇന്ത്യ കൊവിഡ്  ഇന്ത്യ കൊവിഡ് പരിശോധന  india covid update  india covid tests
രാജ്യത്ത് ഒരു കോടിയിലധികം കൊവിഡ് പരിശോധനകൾ നടത്തിയതായി ഐസിഎംആർ

By

Published : Jul 6, 2020, 2:45 PM IST

ന്യൂഡൽഹി: ഇന്ത്യയിൽ ഒരു കോടിയിലധികം കൊവിഡ് പരിശോധനകൾ നടത്തിയതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. ഇന്ത്യയിൽ 6,90,349 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,80,596 പരിശോധനകൾ 24 മണിക്കൂറിനുള്ളിൽ നടത്തിയതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 1,00,04,101 ആയി ഉയർന്നു. കഴിഞ്ഞ 14 ദിവസമായി 2,15,655 പരിശോധനകൾ നടത്തി. പരിശോധനകളുടെ എണ്ണം വർധിപ്പിക്കുന്നതിനായി പൊതു മേഖലയിൽ 788 ലാബുകൾക്കും, സ്വകാര്യ മേഖലയിൽ 317 ലാബുകൾക്കും ഐസിഎംആർ അനുമതി നൽകി. ഇതിൽ 592 ആർ‌ടി-പി‌സി‌ആർ ലാബുകൾ‌, 421 ട്രൂനാറ്റ് ലാബുകൾ, 92 സി.ബി.എൻ.എ.ടി ലാബുകൾ ഉൾപ്പെടുന്നു.

കൊവിഡ് പരിശോധന ശേഷി വർധിപ്പിക്കണമെന്ന് ഐസിഎംആർ എല്ലാ സംസ്ഥാന സർക്കാരുകൾക്കും, പൊതു, സ്വകാര്യ സ്ഥാപനങ്ങൾക്കും നിർദേശം നൽകി. പരിശോധന നടത്തുക, രോഗികളെ കണ്ടെത്തുക, ചികിത്സിക്കുക എന്നിവ മാത്രമാണ് അണുബാധ തടയാനുള്ള ഏകമാർഗം. രാജ്യത്തെ എല്ലാ ഭാഗങ്ങളിലും രോഗലക്ഷണങ്ങളുള്ള വ്യക്തികളെ കർശനമായി പരിശോധനക്ക് വിധേയമാക്കണമെന്നും വേഗത്തിൽ സമ്പർക്ക പട്ടിക തയ്യാറാക്കണമെന്നും ഐസിഎംആർ നിർദേശിച്ചു. രാജ്യത്തെ കൊവിഡ് പരിശോധനകളുടെ എണ്ണം ദിനംപ്രതി മൂന്ന് ലക്ഷമായി ഉയർന്നുവെന്ന് മുതിർന്ന ഐസിഎംആർ ഉദ്യോഗസ്ഥൻ പറഞ്ഞു.

തമിഴ്‌നാട്, മഹാരാഷ്‌ട്ര, രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളാണ് പരിശോധനകളുടെ വേഗത വർധിപ്പിച്ച സംസ്ഥാനങ്ങളിൽ മുന്നിൽ നിൽക്കുന്നത്. രോഗലക്ഷണമുള്ളതും എന്നാൽ കൊവിഡ് നെഗറ്റീവായ എല്ലാ രോഗികളെയും ആർടി-പിസിആർ പരിശോധനക്ക് വിധേയമാക്കണമെന്ന് ആശുപത്രികൾക്കും ലാബുകൾക്കും നിർദേശമുണ്ട്. ട്രൂനാറ്റ് അല്ലെങ്കിൽ സി.ബി.എൻ.എ.എ.ടി അടിസ്ഥാനമാക്കിയുള്ള പരിശോധന ആരംഭിക്കാൻ ഉദ്ദേശിക്കുന്ന എല്ലാ സ്വകാര്യ ലബോറട്ടറികളും പരിശോധനയുടെ ഗുണനിലവാരം ഉറപ്പാക്കാൻ എൻഎബിഎൽ അക്രെഡിറ്റേഷനായി അപേക്ഷിക്കണമെന്നും ഐസി‌എം‌ആർ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളെയും അറിയിച്ചു. 24,248 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6,97,413 ആയി ഉയർന്നു. 2,53,287 പേർ ചികിത്സയിൽ തുടരുമ്പോൾ 4,24,432 പേർ രോഗമുക്തി നേടി. 425 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 19,693 ആയി.

ABOUT THE AUTHOR

...view details