ന്യൂഡല്‍ഹി:തെരഞ്ഞെടുപ്പ് തോല്‍വിയോടെ ജാര്‍ഖണ്ഡില്‍ സഖ്യം വിടാനൊരുങ്ങി ബി.ജെ.പി രംഗത്ത്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, രാഷ്ട്രീയ ജനത ദള്‍ തുടങ്ങിയ കക്ഷികളുമായുള്ള സഖ്യമാണ് വിടുന്നത്. ബി.ജെ.പി ദേശീയ വക്താവ് ബിശ്വാസ് സോങ്കറാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തുണ്ടായ തോല്‍വിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അദ്ദേഹം കുറ്റപ്പെടുത്തി. ബിജെ.പി ഒരു വലിയ പാര്‍ട്ടിയാണ്. അത്ര തന്നെ പ്രവര്‍ത്തകരും അതിലുണ്ട്. ഒരു സീറ്റലേക്ക് 15ല്‍ അധികം പാര്‍ട്ടി പ്രവര്‍ത്തകരാണ് മത്സരിക്കാനായി എത്തിയത്. ഇത് തന്നെയാണ് പരാജയത്തിന് കാരണമെന്നും അദ്ദേഹം ഇ.ടി.വി ഭാരതിനോട് പറഞ്ഞു. മാത്രമല്ല തെറ്റായ വിഷയങ്ങളാണ് പാര്‍ട്ടി പ്രചാരണത്തിന് ഉപയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് തോല്‍വി; ജാര്‍ഖണ്ഡില്‍ സഖ്യം വിടാനൊരുങ്ങി ബി.ജെ.പി - തെരഞ്ഞെടുപ്പ് തോല്‍വി
ബി.ജെ.പി ദേശീയ വക്താവ് ബിശ്വാസ് സോങ്കര്‍ ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്
തെരഞ്ഞെടുപ്പ് തോല്‍വി; ജാര്‍ഖണ്ഡില്‍ സഖ്യം വിടാനൊരുങ്ങി ബി.ജെ.പി
കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്ത് 60,000 കോടി രൂപയാണ് ജാര്‍ഖണ്ഡിന്‍റെ ഉന്നമനത്തിനായി മാറ്റിവച്ചത്. എന്നാല്‍ ബി.ജെ.പി ഭരിച്ച അഞ്ച് വര്‍ഷം കൊണ്ട് ആറ് ലക്ഷം കോടിയുടെ പദ്ധതികള്‍ നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. ജെ.എം.എം എക്കാലത്തേയും മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചത്. എന്നാല്‍ ബി.ജെ.പിയുടെ എം.എല്‍.എമാരുടെ എണ്ണം 37ല്‍ നിന്നും 27 ആയി കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.