ചെന്നൈ:അതിര്‍ത്തി കടന്നുള്ള ഏത് സുരക്ഷാ വെല്ലുവിളികളെയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം പൂര്‍ണ സജ്ജമാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ദേശീയ സുരക്ഷക്ക് ഭീഷണി ഉയര്‍ത്തുന്ന ശക്തികളെ ചെറുക്കാന്‍ കര-നാവിക-വ്യോമസേനകള്‍ പ്രാപ്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സൈന്യം പൂര്‍ണ സജ്ജമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി - പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്
ദേശീയ സുരക്ഷക്ക് ഭീഷണി ഉയര്‍ത്തുന്ന ശക്തികളെ ചെറുക്കാന്‍ കര-നാവിക-വ്യോമസേനകള്‍ പ്രാപ്തം
ഖാലിസ്ഥാൻ തീവ്രവാദികൾ ചൈനീസ് ഡ്രോണുകൾ ഉപയോഗിച്ച് ആയുധങ്ങൾ കടത്തിയെന്നും പ്രധാനമന്ത്രിയേയും ദേശീയ സുരക്ഷ ഉപദേഷ്ടാവിനേയും ഭീകരർ ലക്ഷ്യമിടുന്നതായും മുന്നറിയിപ്പ് വന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. പാകിസ്ഥാനിലെ ബലാക്കോട്ടില്‍ ഭീകരക്യാമ്പുകള്‍ വീണ്ടും സജീവമാണെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു.
ചെന്നൈയിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്‍റെ നിരീക്ഷണക്കപ്പലായ ഐ.സി.ജി.എസ് വരാഹ രാജ്‌നാഥ് സിങ് കമ്മീഷന്‍ ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്‍റെ ഏഴ്-98 മീറ്റര്‍ ഓഫ്‌ഷോര്‍ പട്രോളിങ് വെസലുകളുടെ പരമ്പരയിലെ നാലാമത്തെ നിരീക്ഷണക്കപ്പലാണ് വരാഹ. ഇതിന് ഒരു ഇരട്ട എഞ്ചിന്‍ ലൈറ്റ് ഹെലികോപ്റ്ററും രാത്രി പറക്കാന്‍ ശേഷിയുള്ള ഇരട്ട എഞ്ചിന്‍ ഹെവി ഹെലികോപ്റ്ററും വഹിക്കാന്‍ ശേഷിയുണ്ട്.