ചെന്നൈ (തമിഴ്‌നാട്): രാജീവ്ഗാന്ധി വധക്കേസിലെ പ്രതി നളിനി ശ്രീഹരൻ്റെ പരോൾ കാലാവധി മൂന്നാഴ്‌ച കൂടി നീട്ടി. ഈ മാസം 25 ന് പരോൾ കാലാവധി അവസാനിക്കാനിരിക്കെയാണ് ബുധനാഴ്‌ച മദ്രാസ് ഹൈക്കോടതി പരോൾ കാലാവധി നീട്ടിയത്.
രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയുടെ പരോൾ നീട്ടി - Nalini Sriharan
രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ശ്രീഹരൻ്റെ പരോൾ മദ്രാസ് ഹൈക്കോടതി മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി
നളിനിയുടെ പരോൾ നീട്ടി
കഴിഞ്ഞ 27 വഷങ്ങളായി ജയിലിൽ കഴിഞ്ഞ നളിനി മകളുടെ വിവാഹ ആവശ്യത്തിനായാണ് ആറ് മാസത്തെ പരോളാണ് ആവശ്യപ്പെട്ടത്. പരോൾ നീട്ടികിട്ടാനുള്ള അപേക്ഷ ജയിൽ ഡിഐജി നിരസിച്ചതിനെത്തുടർന്നാണ് നളിനി ഹൈക്കോടതിയെ സമീപിച്ചത്. പരോൾ നീട്ടിക്കിട്ടാൻ നളിനി സമര്‍പ്പിച്ച ഹർജിയിൽ മറുപടി നൽകാൻ ഹൈക്കോടതി തമിഴ്‌നാട് സർക്കാരിന് നോട്ടീസ് നൽകിയിരുന്നു.
1991 മെയ് 21 ന് രാജീവ് ഗാന്ധിയെ വധിച്ച കേസിലെ ഏഴ് പ്രതികളിലൊരാളാണ് നളിനി