കേരളം

kerala

ETV Bharat / bharat

ബിജെപി വെബ്സൈറ്റ് പ്രവർത്തനം നിലച്ചു, ട്രോളാക്കി മാറ്റി പ്രതിപക്ഷം - കോണ്‍ഗ്രസ്

പ്രവർത്തനം നിലച്ച ബിജെപി ഔദ്യോഗിക വെബ്സൈറ്റ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വീണ്ടെടുക്കാനായിട്ടില്ല

പ്രവർത്തനം നിലച്ച ബിജെപി വെബ്സൈറ്റ്

By

Published : Mar 5, 2019, 9:36 PM IST

ബിജെപിയുടെ ഔദ്യോഗിക വെബ്സൈറ്റിന്‍റെ പ്രവർത്തനം നിലച്ചതിനെ ട്രോളി സോഷ്യൽ മീഡിയ. വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് കാണിച്ചാണ് സമൂഹമാധ്യമങ്ങളിൽ ട്രോളുകള്‍ നിറഞ്ഞത്. എന്നാൽ വെബ്സൈറ്റ് ഹാക്ക് ചെയ്തതെന്ന് അവകാശപ്പെട്ട് ആരും രംഗത്തെത്തിയിട്ടില്ല.

കോണ്‍ഗ്രസ് ട്വിറ്റർ മാനേജർ ദിവ്യ സ്പന്ദനയാണ് വിഷയം ആദ്യം ഏറ്റെടുത്തത്. ഭായിയോം ബഹനോം..ഇപ്പോള്‍ ബിജെപി വെബ്സൈറ്റ് നോക്കിയില്ലെങ്കിൽ നിങ്ങള്‍ക്കിത് നഷ്ടപ്പെടുമെന്നായിരുന്നു അവരുടെ ട്വീറ്റ്.

പിന്നാലെ ട്രോളുമായി ആംആദ്മി പാർട്ടി വക്താവ് സൗരഭ് ബരദ്വാജ് രംഗത്തെത്തി. "ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീൻ ഹാക്ക് ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ ഐടി വിദഗ്ധരെ നോക്കൂ. നിങ്ങളുടെ പാർട്ടി വെബ്സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നു. പക്ഷെ തെളിവ് ചോദിക്കരുത്" -ബരദ്വാജ് കുറിച്ചു

പ്രവർത്തനം നിലച്ച ബിജെപിയുടെ വെബ്സൈറ്റ് ഇതുവരെയും വീണ്ടെടുക്കാനായിട്ടില്ല. അറ്റകുറ്റപ്പണികള്‍ നടക്കുകയാണെന്നും ഉടൻ തിരിച്ചെത്തുമെന്നുളള അഡ്മിന്‍റെ സന്ദേശമാണ് വെബ്സൈറ്റ് തുറക്കുമ്പോള്‍ കാണാനാവുക. ഹാക്കിംഗ് ശ്രമം ഉണ്ടായോ എന്നതിനെക്കുറിച്ചും ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല

ABOUT THE AUTHOR

...view details