കൊല്‍ക്കത്ത: അടുത്ത മാസം നീറ്റ് ജെഇഇ പരീക്ഷകള്‍ നടത്തുന്നതിനെതിരെ സംസ്ഥാനങ്ങള്‍ സംയുക്തമായി സുപ്രീം കോടതിയെ സമീപിക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു മമതയുടെ പ്രസ്താവന. മഹാരാഷ്‌ട്ര, പഞ്ചാബ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു. സെപ്‌റ്റംബറിലാണ് പരീക്ഷ നടക്കാനിരിക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ എന്തിനാണ് വിദ്യാര്‍ഥികളെ അപകടത്തിലേക്ക് നയിക്കുന്നത്. പരീക്ഷ മാറ്റണമെന്നാവശ്യപ്പെട്ട് നാം പ്രധാനമന്ത്രിക്ക് കത്തെഴുതിയാണ്. എന്നാല്‍ യാതൊരു മറുപടിയും നമുക്ക് ലഭിച്ചില്ല. പ്രധാനമന്ത്രി നമ്മുടെ ആവശ്യം പരിഗണിക്കാന്‍ തയാറാകുന്നില്ലെങ്കില്‍ സംസ്ഥാനങ്ങളൊന്നാകെ സുപ്രീംകോടതിയെ സമീപിക്കണമെന്നും മമത ബാനര്‍ജി പറഞ്ഞു.
നീറ്റ് പരീക്ഷ നടത്തുന്നതിനെതിരെ സുപ്രീകോടതിയെ സമീപിക്കണമെന്ന് മമത ബാനര്‍ജി - മമതാ ബാനര്‍ജി
പ്രധാനമന്ത്രി നമ്മുടെ ആവശ്യം പരിഗണിക്കാന്‍ തയാറാകുന്നില്ലെങ്കില്‍ സംസ്ഥാനങ്ങളൊന്നാകെ സുപ്രീംകോടതിയെ സമീപിക്കണമെന്ന് മമത ബാനര്‍ജി പറഞ്ഞു
![നീറ്റ് പരീക്ഷ നടത്തുന്നതിനെതിരെ സുപ്രീകോടതിയെ സമീപിക്കണമെന്ന് മമത ബാനര്‍ജി Opposition ruled states should collectively move SC for postponement of NEET JEE exams: Mamata NEET, JEE exam നീറ്റ് പരീക്ഷ മമതാ ബാനര്‍ജി ജെഇഇ പരീക്ഷ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8566586-thumbnail-3x2-k.jpg)
ജിഎസ്‌ടി നഷ്‌ടപരിഹാരമായി ബംഗാളിന് കിട്ടേണ്ട 4,100 കോടി രൂപ ഇതുവരെ കിട്ടിയിട്ടില്ലെന്നും മമത ബാനര്‍ജി പറഞ്ഞു. പണമില്ലാതെ എങ്ങനെ സംസ്ഥാന സര്‍ക്കാരിന് പ്രവര്‍ത്തിക്കാനാകും. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയില്‍ കൂടുതല്‍ പണം വിനിയോഗിക്കേണ്ട സാഹചര്യമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ മരുന്നുകളും വെന്‍റിലേറ്ററുകളും ആംബുലന്‍സുകളും സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കാൻ കേന്ദ്രം തയാറാകേണ്ടതാണ്. എന്നാല്‍ യാതൊരു നടപടിയും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നും മമത ബാനര്‍ജി കുറ്റപ്പെടുത്തി.