ന്യൂഡൽഹി:ഉംപുൻ ചുഴലിക്കാറ്റിൽ മരിച്ചവർക്ക് പ്രതിപക്ഷ പാർട്ടികൾ അനുശോചനം രേഖപ്പെടുത്തി. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച യോഗത്തിൽ 22 പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്തു. പശ്ചിമ ബംഗാൾ, ഒഡീഷ സർക്കാരുകൾക്ക് നേതാക്കൾ പിന്തുണയറിയിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, എൻസിപി നേതാവ് ശരദ് പവാർ, ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ തുടങ്ങിയവർ പങ്കെടുത്തു.
ഉംപുൻ ചുഴലിക്കാറ്റ്: പശ്ചിമ ബംഗാൾ- ഒഡീഷ സർക്കാരുകൾക്ക് അടിയന്തര സഹായം നൽകണമെന്ന് പ്രതിപക്ഷം - ആംഫാൻ ചുഴലിക്കാറ്റ്
പശ്ചിമ ബംഗാൾ- ഒഡീഷ സർക്കാരുകൾക്ക് പ്രതിപക്ഷ പാർട്ടികൾ പിന്തുണയറിയിച്ചു. ചുഴലിക്കാറ്റിനെത്തുടർന്ന് മരിച്ചവർക്ക് നേതാക്കൾ അനുശോചനം അറിയിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച യോഗത്തിൽ 22 പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്തു.
സോണിയ ഗാന്ധി
ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും ജനങ്ങൾക്ക് അടിയന്തരമായി പിന്തുണ നൽകണമെന്ന് പ്രതിപക്ഷം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഈ ഘട്ടത്തിൽ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും മുൻഗണന നൽകണം. രോഗ വ്യാപനത്തിനുള്ള സാധ്യത അവഗണിക്കാനാവില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
രാഹുൽ ഗാന്ധി, ജനതാദൾ(എസ്) നേതാവ്എച്ച്.ഡി.ദേവഗൗഡ, ജെഎംഎം നേതാവും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി. രാജ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
Last Updated : May 23, 2020, 5:45 PM IST