ന്യൂഡൽഹി: ഡൽഹി നഗരത്തിൽ കർഷകരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിനെ അപലപിച്ച് പ്രതിപക്ഷ പാർട്ടികൾ. പാർട്ടി പ്രവർത്തകരോട് ശാന്തരാകണമെന്നും ഡൽഹിയിൽ നടന്നത് തികഞ്ഞ അരാജകത്വവും നീതി രഹിതമാവുമായ പ്രവർത്തികളാണെന്നും കോൺഗ്രസ് വക്താവ് അഭിഷേക് സിംഗ്‌വി ട്വീറ്റ് ചെയ്തു. കർഷക പ്രക്ഷോഭങ്ങളെ കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിന്‍റെ കെടുകാര്യസ്ഥത വ്യക്തമാണെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു. സമാധാനമായി നടന്ന ഒരു സമരത്തെ എങ്ങനെ അക്രമാസക്തമാക്കാമെന്ന് സർക്കാർ ലോകത്തിന് കാണിച്ചുകൊടുത്തെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കർഷകരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിനെ അപലപിച്ച് പ്രതിപക്ഷ പാർട്ടികൾ - ഡൽഹിയിലെ കർഷക സരമം
പൊലീസ് വെടിവെയ്പ്പിൽ മരണപ്പെട്ട കർഷരുടെ കാര്യത്തിൽ ദുഖം പങ്കുവെച്ച തരൂർ, സർക്കാർ പൊലീസിന് ജാഗ്രത നിർദേശം നൽകണമായിരുന്നു എന്നും അക്രമം ഒന്നിനും പരിഹാരമല്ലെന്നും പ്രതികരിച്ചു
അതേസമയം ചെങ്കോട്ടയിൽ നിലനിൽക്കുന്ന പവിത്രതയെ ഇത്തരത്തിൽ നശിപ്പിക്കുന്നത് ഖേദകരമാണെന്ന് ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി പറഞ്ഞു. ഇന്ത്യക്ക് ഒരു പതാകയാണുള്ളതെന്നും ത്രിവർണ പതാകയാണ് നമ്മുടെ ചരിത്ര സ്മാരകത്തിന്‍റെ കവാടങ്ങളിൽ ഉയരത്തിൽ പറക്കേണ്ടതെന്നും പ്രിയങ്ക പറഞ്ഞു. കർഷക പ്രക്ഷോഭകർ ചെങ്കോട്ടയിൽ അവരുടെ പതാക ഉയർത്തിയതിനെ അപലപിച്ചാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്.
ചെങ്കോട്ടയില്‍ കര്‍ഷകര്‍ പതാക ഉയര്‍ത്തിയതിനെ കോണ്‍ഗ്രസ് നേതാവ് ശശി തരൂരും അപലപിച്ചു. പൊലീസ് വെടിവെയ്പ്പിൽ മരണപ്പെട്ട കർഷരുടെ കാര്യത്തിൽ ദുഖം പങ്കുവെച്ച തരൂർ, സർക്കാർ പൊലീസിന് ജാഗ്രത നിർദ്ദേശം നൽകണമായിരുന്നു എന്നും അക്രമം ഒന്നിനും പരിഹാരമല്ലെന്നും പ്രതികരിച്ചു.