കേരളം

kerala

ETV Bharat / bharat

എംപിമാരുടെ സസ്‌പെൻഷൻ; രാജ്യസഭാ നടപടികൾ ബഹിഷ്കരിച്ച് പ്രതിപക്ഷം - രാജ്യസഭാ നടപടികൾ ബഹിഷ്കരിച്ച് പ്രതിപക്ഷം

ഭക്ഷ്യധാന്യങ്ങൾ മിനിമം താങ്ങ് വിലയ്ക്ക് താഴെ സ്വകാര്യ കമ്പനികൾ വാങ്ങുന്നില്ലെന്ന് ഉറപ്പ് വരുത്തുന്ന ബില്ല് കൊണ്ട് വരണമെന്ന് പ്രതിപക്ഷം

പ്രതിപക്ഷ പ്രതിഷേധം
പ്രതിപക്ഷ പ്രതിഷേധം

By

Published : Sep 22, 2020, 11:58 AM IST

ന്യൂഡൽഹി:കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ച എട്ട് അംഗങ്ങളുടെ സസ്‌പെൻഷൻ റദ്ദാക്കുന്നത് വരെ പ്രതിപക്ഷം രാജ്യസഭാ നടപടികൾ ബഹിഷ്കരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്. സർക്കാർ നിശ്ചയിച്ചിട്ടുള്ള മിനിമം താങ്ങ് വിലയ്ക്ക് (എംഎസ്പി) താഴെ സ്വകാര്യ കമ്പനികൾ ഭക്ഷ്യധാന്യങ്ങൾ വാങ്ങുന്നില്ലെന്ന് ഉറപ്പ് വരുത്തുന്ന ബില്ല് കൊണ്ട് വരണമെന്നും അദ്ദേഹം സഭയിൽ ആവശ്യപ്പെട്ടു. കൂടാതെ സി2 സ്വാമിനാഥൻ ഫോർമുല അനുസരിച്ച് കാലാകാലം എംഎസ്പി നിശ്ചയിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ചയാണ് രാജ്യസഭ പ്രതിപക്ഷത്തിൻ്റെ പ്രതിഷേധത്തിനിടയിലും കാർഷിക ബില്ലുകൾ പാസാക്കിയത്. സഭയിൽ മോശമായി പെരുമാറിയെന്ന് ആരോപിച്ച് എട്ട് അംഗങ്ങളെ സസ്‌പെൻഡ് ചെയ്തിരുന്നു.

ABOUT THE AUTHOR

...view details