ന്യൂഡല്‍ഹി: മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയം തിരുത്തിക്കുറിച്ച എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിനെ 2022ല്‍ നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാന്‍ പ്രതിപക്ഷത്തിന്‍റെ നീക്കം.
ശരത് പവാറിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കാന്‍ പ്രതിപക്ഷം - presidential election
ശരത് പവാര്‍ ഉന്നതസ്ഥാനം വഹിക്കുന്നതോടെ രാഷ്ട്രീയ സമവാക്യം മാറാമെന്ന് എന്‍സിപി എംപി മജീദ് മേമന്‍
ഈ നീക്കം എല്ലാ ബിജിപി ഇതര ശക്തികളെയും ഒന്നിപ്പിക്കുമെന്ന് എന്‍സിപി എംപി മജീദ് മേമന്‍ പറഞ്ഞു. ശരത് പവാര്‍ ഉന്നതസ്ഥാനം വഹിക്കുന്നതോടെ രാഷ്ട്രീയ സമവാക്യം മാറാമെന്നും 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ബിജെപിക്ക് പരാജയമായിരിക്കുമെന്നും മേമന്‍ ട്വിറ്ററിലൂടെ പറഞ്ഞു.
സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ എന്നീ പാര്‍ട്ടികളുമായി അടുത്ത ബന്ധമുള്ള ശരത് പവാറിന് ഇപ്പോള്‍ ശിവസേയുടെ പിന്തുണയുമുണ്ട്. 2022ഓടെ നിയമസഭകളിലെ സ്ഥിതി മാറുമെന്നും പല സംസ്ഥാനങ്ങളിലും പുതിയ രാഷ്‌ട്രീയ ശക്തികള്‍ ഉയര്‍ന്ന് വരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2022 ലാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്.