കേരളം

kerala

ETV Bharat / bharat

പ്രതിപക്ഷത്തിന്‍റെ പ്രമേയം പാകിസ്ഥാനെ സന്തോഷിപ്പിക്കാനുള്ളതെന്ന് രവിശങ്കര്‍ പ്രസാദ് - പൗരത്വ ഭേദഗതി നിയമം

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയങ്ങള്‍ പാസാക്കുന്നതിന് പകരം സര്‍ക്കാരിനൊപ്പം ഐക്യപ്പെട്ട് പ്രവര്‍ത്തിക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്നും കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്.

Congress  TMC  Pakistan  Ravi Shankar Prasad  രവിശങ്കര്‍ പ്രസാദ്  പൗരത്വ ഭേദഗതി നിയമം  പ്രതിപക്ഷത്തിന്‍റെ പ്രമേയം
രവിശങ്കര്‍ പ്രസാദ്

By

Published : Jan 13, 2020, 11:54 PM IST

ന്യൂഡല്‍ഹി:പ്രതിപക്ഷ പാര്‍ട്ടികള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം പാസാക്കിയതിനെ വിമര്‍ശിച്ച് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്ത്. പാകിസ്ഥാനെ സന്തോഷിപ്പിക്കാന്‍ വേണ്ടിയുള്ളതാണ് പ്രതിപക്ഷത്തിന്‍റെ പ്രമേയമെന്ന് രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ പാകിസ്ഥാന്‍ നടത്തുന്ന അതിക്രമങ്ങള്‍ തുറന്നുക്കാട്ടാനുള്ള അവസരമായിരുന്നു പൗരത്വ ഭേദഗതി നിയമമെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയങ്ങള്‍ പാസാക്കുന്നതിന് പകരം സര്‍ക്കാരിനൊപ്പം ഐക്യപ്പെട്ട് പ്രവര്‍ത്തിക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടത്. എന്നാല്‍ പ്രതിപക്ഷം അനാവശ്യമായി മോദി സർക്കാരിനെ ആക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പീഡനത്തിനിരയായ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കിക്കൊണ്ട് ഇന്ത്യ ചരിത്രപരമായ ഒരു തെറ്റ് തിരുത്തുകയാണ് ചെയ്‌തിട്ടുള്ളതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം; പ്രതിപക്ഷത്തിന്‍റെ പ്രമേയം പാകിസ്ഥാനെ സന്തോഷിപ്പിക്കാനുള്ളതെന്ന് രവിശങ്കര്‍ പ്രസാദ്

പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് കോണ്‍ഗ്രസ് നിലപാട് പാകിസ്ഥാന്‍റെ നിലപാടുമായി പൊരുത്തപ്പെടുന്നത് എന്തുകൊണ്ടാണെന്ന് സോണിയ ഗാന്ധി വിശദീകരിക്കണം. സോണിയയുടേയും രാഹുലിന്‍റെയും അഭ്യര്‍ഥന മാനിച്ച് 20 പാര്‍ട്ടികളും ഇതിനോടൊപ്പം ചേര്‍ന്നത് തങ്ങള്‍ കണ്ടു. പ്രമേയം പാകിസ്ഥാന്‍റെ മനസിനെ സന്തോഷിപ്പിച്ചിരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details