പൗരത്വ ഭേദഗതി നിയമം; പ്രതിപക്ഷത്തിനെതിരെ ആരോപണവുമായി അമിത് ഷാ - Gujarat police
പ്രതിപക്ഷം പ്രചരിപ്പിച്ച അസത്യങ്ങള്‍ രാജ്യത്ത് അരാജകത്വം സൃഷ്ടിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ
ഗാന്ധിനഗര്‍: പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച അസത്യങ്ങള്‍ രാജ്യത്ത് അരാജകത്വം സൃഷ്ടിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. പുതിയ നിയമം ജനങ്ങൾക്ക് പൗരത്വം നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും ആരില്‍ നിന്നും പൗരത്വം എടുത്തുകളയാനല്ലെന്നും ഷാ വാദിച്ചു. പുതിയ നിയമനിർമ്മാണത്തിലെ വ്യവസ്ഥകൾ ജനങ്ങളെ മനസ്സിലാക്കിക്കുന്നതിനായി വീടുകള്‍ തോറുമുള്ള പ്രചാരണം ആരംഭിക്കണമെന്ന് ഷാ ബിജെപി പ്രവർത്തകരോട് അഭ്യർത്ഥിച്ചു. സാങ്കേതികവിദ്യയുടെ ഉപയോഗം കുറ്റകൃത്യങ്ങൾ തടയാൻ സഹായിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.