ചെന്നൈ:"മഹാസഖ്യമെന്നാല്‍ മഹാമായയാണ്, ജനങ്ങള്‍ അതില്‍ ബോധവാന്മാരാണ്" രണ്ടാംഘട്ട തെരെഞ്ഞെടുപ്പിന്‍റെ പ്രചരണത്തിനായി തമിഴ് നാട്ടില്‍ എത്തിയ മോദി പ്രതിപക്ഷ മഹാസഖ്യത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
"മഹാസഖ്യമെന്നാല്‍ മഹാമായ": മോദി - നരേന്ദ്രമോദി
മഹാസഖ്യമെന്നാല്‍ മഹാമായയാണ് ജനങ്ങള്‍ അതില്‍ ബോധവാന്മാരാണ്. രാഷ്ട്രത്തിന്‍റെ വികസന നയത്തില്‍ പ്രതിപക്ഷം അസന്തുഷ്ടരാണ്.
തമിഴ്നാട്ടില്‍ തേനി, രാമനാഥപുരം തുടങ്ങി സ്ഥലങ്ങളില്‍ റാലികളില്‍ പങ്കെടുത്ത ശേഷം അദ്ദേഹം പ്രചരണത്തിനായി കര്‍ണാടകയിലേക്ക് തിരിച്ചു. കര്‍ണ്ണാടകയില്‍ അദ്ദേഹം മംഗലാപുരത്തും ബാംഗ്ലൂരിവും പൊതു സമ്മേളനത്തില്‍ പങ്കെടുക്കും.
രാഷ്ട്രത്തിന്‍റെ വികസന നയത്തില്‍ പ്രതിപക്ഷ സഖ്യകക്ഷികള്‍ അസന്തുഷ്ടരാണ്.
ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യ ഒരു പ്രധാന സ്ഥാനം വഹിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസിനും ഡി എം കെ ക്കും കൂട്ടാളികള്‍ക്കും അത് അംഗീകരിക്കാന്‍ കഴിയുന്നില്ല. ഡി എം കെ- കോണ്‍ഗ്രസ് കൈകോര്‍ക്കുന്നത് കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 18നാണ് തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ്.