പനജി: ഗോവൻ തീരത്ത് ഒഴുകി നടക്കുന്ന പേരില്ലാത്ത ചരക്ക് കപ്പലില്‍ നിന്ന് രണ്ടായിരം ടൺ നാഫ്‌തയുള്‍പ്പെടെയുള്ള ചരക്ക് നീക്കം ചെയ്യാനുള്ള പ്രവർത്തനം ചൊവ്വാഴ്ച ആരംഭിക്കുമെന്ന് ഗോവൻ സർക്കാർ അറിയിച്ചു.ചരക്ക് നീക്കാൻ കപ്പലിലേക്കാവശ്യമായ പമ്പുകളും ഉപകരണങ്ങളും ഹെലികോപ്റ്ററും നൽകണമെന്ന് ചീഫ് സെക്രട്ടറി കേന്ദ്ര പ്രതിരോധ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
ഗോവൻ തീരത്ത് ഒഴുകി നടക്കുന്ന കപ്പലില്‍ നിന്ന് ചരക്ക് നീക്കം ചെയ്യും
2000 ടണ്‍ നാഫ്‌ത, കത്തുന്ന ദ്രാവകം, 50 ടൺ ഹെവി ഓയിൽ, 19 ടൺ ഡീസൽ എന്നിവയാണ് കപ്പലിലുള്ളത്
അറബിക്കടലിലെ പനജി തീരത്ത് നിന്ന് 2.5 നോട്ടിക്കൽ മൈൽ അകലെയുള്ള ഡോണ പോളയ്ക്ക് സമീപമാണ് 2,000 ടൺ നാഫ്‌ത, കത്തുന്ന ദ്രാവകം, 50 ടൺ ഹെവി ഓയിൽ, 19 ടൺ ഡീസൽ എന്നിവയുള്ള ടാങ്കറുമായി കപ്പല്‍ ഒഴുകി നടക്കുന്നത്. ഒക്ടോബർ 24 ന് ചുഴലിക്കാറ്റ് വീശിയതിനെത്തുടർന്ന് മോർമുഗാവോ പോർട്ട് ട്രസ്റ്റ് (എംപിടി) തുറമുഖത്ത് നങ്കൂരമിട്ട കപ്പല്‍ ഒഴുകി പോവുകയായിരുന്നു.
വിവിധ ഏജൻസികളും ഇന്ത്യൻ കോസ്റ്റ് ഗാർഡും (ഐസിജി) നടത്തിയ പ്രാഥമിക പരിശോധനയില്‍ കപ്പലിന് ചോർച്ചയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. സാഹചര്യം കണക്കിലെടുത്ത് എണ്ണ ചോർച്ച തിരിച്ചറിയാനുള്ള കപ്പലും പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്. എന്നാല്‍ കടലില്‍ ശക്തമായ അടിയൊഴുക്കുള്ളതിനാല്‍ ചരക്ക് ശേഖരിക്കാനാകുന്നില്ലെന്നാണ് റിപ്പോർട്ട്