ബെംഗളുരു: സ്വകാര്യ സംരംഭകർക്കായി ബഹിരാകാശ മേഖല തുറക്കുന്നതിലൂടെ ആഗോള ബഹിരാകാശ സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യക്ക് പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ഐഎസ്ആർഒ മേധാവി കെ ശിവൻ പറഞ്ഞു. സ്വകാര്യ സംരംഭങ്ങൾക്കായി ബഹിരാകാശ മേഖല തുറന്നാൽ ബഹിരാകാശ സാങ്കേതികവിദ്യയിൽ നിന്നുള്ള നേട്ടങ്ങൾ വർധിപ്പിക്കുന്നതിന് രാജ്യത്തിന്‍റെ മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്താം. ഇത് മേഖലയുടെ ത്വരിത ഗതിയിലുള്ള വളർച്ചയ്ക്ക് കാരണമാകും. ബഹിരാകാശ മേഖലയ്ക്ക് ഇന്ത്യയുടെ വ്യാവസായിക അടിത്തറ ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ സംരംഭകർക്കായി ബഹിരാകാശ മേഖല തുറക്കുന്നത് ഇന്ത്യക്ക് നേട്ടമെന്ന് കെ ശിവൻ - ഐഎസ്ആർഒ
സ്വകാര്യ സംരംഭകർക്കായി ബഹിരാകാശ മേഖല തുറന്നാൽ ബഹിരാകാശ സാങ്കേതികവിദ്യയിൽ നിന്നുള്ള നേട്ടങ്ങൾ വർധിപ്പിക്കുന്നതിന് രാജ്യത്തിന്‍റെ മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്താം.
![സ്വകാര്യ സംരംഭകർക്കായി ബഹിരാകാശ മേഖല തുറക്കുന്നത് ഇന്ത്യക്ക് നേട്ടമെന്ന് കെ ശിവൻ ISRO chief K Sivan Private sector Indian Space Research Organisation ബെംഗളുരു ബഹിരാകാശ മേഖല ഐഎസ്ആർഒ ഐഎസ്ആർഒ മേധാവി കെ ശിവൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7761826-135-7761826-1593065688469.jpg)
സ്വകാര്യ സംരംഭങ്ങൾക്കായി ബഹിരാകാശ മേഖല തുറന്നുകൊണ്ട് വാണിജ്യാടിസ്ഥാനത്തിൽ റോക്കറ്റ്, ഉപഗ്രഹങ്ങൾ നിർമ്മിക്കുക, വിക്ഷേപിക്കുക, എന്നിവ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ സാങ്കേതിക മേഖലയിൽ വലിയ തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇന്ത്യ ആഗോള സാങ്കേതിക ശക്തി കേന്ദ്രമായി മാറാനും അവസരം ലഭിക്കും.
സ്വകാര്യ കമ്പനികളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കുന്നതിനായി സ്വയംഭരണാധികാരമുള്ള നോഡൽ ഏജൻസി സ്ഥാപിക്കാനുള്ള സർക്കാർ തീരുമാനത്തെക്കുറിച്ചും ശിവൻ സംസാരിച്ചു. സ്വകാര്യ കമ്പനികളുടെ പ്രവർത്തനങ്ങൾ അനുവദിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഇന്ത്യൻ നാഷണൽ സ്പേസ് -പ്രമോഷൻ ഓതറൈസേഷൻ സെന്റർ എന്ന സ്വയംഭരണ നോഡൽ ഏജൻസി സ്ഥാപിക്കുന്നതിന് സർക്കാർ അംഗീകാരം നൽകിയതായും അദ്ദേഹം വ്യക്തമാക്കി. ബഹിരാകാശ പരിശ്രമങ്ങളിൽ സ്വകാര്യമേഖലയെ ഉള്‍പ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ദേശീയ നോഡൽ ഏജൻസിയായി ഇത് പ്രവർത്തിക്കുമെന്നും കെ. ശിവന്‍ പറഞ്ഞു .