കേരളം

kerala

ETV Bharat / bharat

മാലിദ്വീപില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ ഐഎന്‍എസ് ജലാശ്വ വീണ്ടും പുറപ്പെട്ടു

ഓപ്പറേഷന്‍ സമുദ്ര സേതുവിന്‍റെ ഭാഗമായി ഇത് രണ്ടാം തവണയാണ് ഐഎന്‍എസ് ജലാശ്വ മാലി ദ്വീപിലേക്ക് പോവുന്നത്.

Operation Samudra Setu  INS Jalashwa  Maldives  coronavirus  lockdown  ഓപ്പറേഷന്‍ സമുദ്ര സേതു  ഐഎന്‍എസ് ജലശ്വ  മാലിദ്വീപില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ ഐഎന്‍എസ് ജലശ്വ വീണ്ടും പുറപ്പെട്ടു
മാലിദ്വീപില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ ഐഎന്‍എസ് ജലശ്വ വീണ്ടും പുറപ്പെട്ടു

By

Published : May 14, 2020, 11:45 PM IST

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സമുദ്ര സേതുവിന്‍റെ രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായി മാലി ദ്വീപില്‍ കുടുങ്ങിയ ആളുകളെ കൊണ്ടുവരുന്നതിനായി ഐഎന്‍എസ് ജലാശ്വ പുറപ്പെട്ടു. ഇത് രണ്ടാം തവണയാണ് നാവികാസേന കപ്പല്‍ മാലി ദ്വീപിലേക്ക് പുറപ്പെടുന്നത്. മെയ് എട്ടിനും 12നുമായി ആദ്യ ഘട്ടത്തില്‍ മാലിദ്വീപില്‍ നിന്നും ഐഎന്‍എസ് ജലശ്വ 698 പേരെയും ഐഎന്‍എസ് മഗര്‍ 202 ഇന്ത്യക്കാരെയും നാട്ടിലെത്തിച്ചിരുന്നു. 700 ഇന്ത്യക്കാരുമായി നാളെ രാത്രി ഐഎന്‍എസ് ജലാശ്വ കൊച്ചിയിലേക്ക് പുറപ്പെടുമെന്ന് നാവിക സേന അറിയിച്ചു. വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന പദ്ധതിയായ വന്ദേ ഭാരത് മിഷന്‍റെ ഭാഗമാണ് ഓപ്പറേഷന്‍ സമുദ്ര സേതു.

ABOUT THE AUTHOR

...view details