ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് ശേഷം ഇവിഎമ്മുകളിൽ കണ്ടെത്തിയ പ്രശ്നങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ ആശങ്ക പ്രകടിപ്പിച്ച് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. ഇവിഎമ്മുകളിൽ കണ്ടെത്തിയ ക്രമക്കേടുകളുടെ പരാതികൾ എത്രയും വേഗം കമ്മിഷൻ പരിഗണിക്കണമെന്ന് പ്രണബ് മുഖർജി ആവശ്യപ്പെട്ടു.
ഇവിഎമ്മുകളുമായി ബന്ധപ്പെട്ട സംശയങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷൻ പരിഹരിക്കണം; പ്രണബ് മുഖർജി - ട്വീറ്റ്
ജനവിധി വിശുദ്ധമാണെന്നും അത് എല്ലാവിധ സംശയങ്ങൾക്കും അതീതമായിരിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ട്വിറ്ററിലൂടെയാണ് പ്രണബ് മുഖർജി പ്രതികരിച്ചത്. ഇവിഎമ്മുകളുടെ ക്രമക്കേടുകൾ ആശങ്കയുളവാക്കുന്നു. ഇവിഎമ്മുകളുടെ സുരക്ഷാ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഉത്തരവാദിത്തമാണ്. ജനാധിപത്യത്തിന്‍റെ അടിസ്ഥാനമായ തെരഞ്ഞെടുപ്പിൽ ഊഹങ്ങൾക്കും തെറ്റിധാരണകൾക്കും സ്ഥാനമില്ല. ജനവിധി വിശുദ്ധമാണെന്നും അത് എല്ലാവിധ സംശയങ്ങൾക്കും അതീതമായിരിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇവിഎമ്മുകളുടെ കാര്യത്തിൽ പുറത്തു വന്ന സംശയങ്ങൾ പരിഹരിക്കേണ്ട ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മിഷന്‍റേത് മാത്രമാണെന്നും പ്രണബ് മുഖർജി കൂട്ടിച്ചേർത്തു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് കഴിഞ്ഞ ദിവസം പറഞ്ഞതിന് പിന്നാലെയാണ് പ്രണബ് മുഖർജിയുടെ പുതിയ പ്രസ്താവന.