ലഖ്‌നൗ: രാജ്യത്തെ മൂന്നാമത്തെ സ്വകാര്യ ട്രെയിനായ കാശി മഹാകാല്‍ എക്‌സ്‌പ്രസില്‍ യാത്രക്കാര്‍ക്ക് നല്‍കുന്നത് സസ്യാഹാരം. ട്രെയിനില്‍ സസ്യാഹാരം മാത്രമാണ് വിളമ്പാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും എന്നാല്‍ ഭാവിയില്‍ മാംസാഹാരങ്ങൾ ഉൾപ്പെടുത്തുമെന്നും ഐആർസിടിസി ചീഫ് റീജിയണൽ മാനേജർ അശ്വിനി ശ്രീവാസ്‌തവ പറഞ്ഞു. നേരത്തെ ഇതേ ട്രെയിനില്‍ ശിവവിഗ്രഹത്തിന് സീറ്റ് റിസര്‍വ് ചെയ്‌തതിന്‍റെ പേരില്‍ ഐആര്‍സിടിസി ഏറെ വിമര്‍ശനങ്ങൾ നേരിട്ടിരുന്നു. വാരാണസി, ഉജ്ജയിന്‍ എന്നിവിടങ്ങളിലേക്ക് പോകുന്ന ഭക്തര്‍ ട്രെയിനിനെ ആശ്രയിക്കുന്നതിനാലാണ് സസ്യാഹാരം വിളമ്പുന്നതെന്നാണ് സൂചന.
കാശി മഹാകാല്‍ എക്‌സ്‌പ്രസില്‍ സസ്യാഹാരം മാത്രം - ഉജ്ജയിന്‍
വാരാണസി, ഉജ്ജയിന്‍ എന്നിവിടങ്ങളിലേക്ക് പോകുന്ന ഭക്തര്‍ ട്രെയിനിനെ ആശ്രയിക്കുന്നതിനാലാണ് സസ്യാഹാരം വിളമ്പുന്നതെന്നാണ് സൂചന
കാശി മഹാകല്‍ എക്‌സ്‌പ്രസില്‍ സസ്യാഹാരം മാത്രം
ഫെബ്രുവരി 16നായിരുന്നു കാശി മഹാകാല്‍ എക്‌സ്‌പ്രസ് വാരണാസി മുതൽ ഇൻഡോർ വരെ ഓടിത്തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഉദ്‌ഘാടനം നിര്‍വഹിച്ചത്. ജ്യോതിർലിംഗ-ഓംകാരേശ്വർ (ഇൻഡോര്‍), മഹാകലേശ്വർ (ഉജ്ജയിൻ), കാശി വിശ്വനാഥ് (വാരണാസി) എന്നീ മൂന്ന് സ്ഥലങ്ങളെ ട്രെയിന്‍ ബന്ധിപ്പിക്കുന്നു.