കേരളം

kerala

ETV Bharat / bharat

രാഹുൽ ഗാന്ധിക്ക് പിന്തുണ അറിയിച്ച് ടി.പി.സി.സി സോണിയ ഗാന്ധിക്ക് കത്തയച്ചു - ടി.പി.സി.സി

രാഹുൽ ഗാന്ധിയോട് വിശ്വാസമുണ്ടെന്നും നിലവിലെ രാഷ്‌ട്രീയ പ്രതിസന്ധിയിൽ ആശങ്കയുണ്ടെന്നും ടി.പി.സി.സി സോണിയ ഗാന്ധിക്ക് കത്തയച്ചു.

Only Rahul Gandhi can restore democracy in India  Rahul Gandhi  രാഷ്‌ട്രീയ പ്രതിസന്ധി  ആശങ്ക  ടി.പി.സി.സി  സോണിയ ഗാന്ധി
രാഹുൽ ഗാന്ധിക്ക് പിന്തുണ അറിയിച്ച് ടി.പി.സി.സി സോണിയ ഗാന്ധിക്ക് കത്തയച്ചു

By

Published : Dec 21, 2020, 7:47 AM IST

ഹൈദരാബാദ്: രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് തിരികെയെത്തുന്നതിൽ പിന്തുണ അറിയിച്ച് തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി. അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ തിരികെയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ടി.പി.സി.സി സോണിയ ഗാന്ധിക്ക് കത്തയച്ചു. രാഹുൽ ഗാന്ധിയോട് വിശ്വാസമുണ്ടെന്നും നിലവിലെ രാഷ്‌ട്രീയ പ്രതിസന്ധിയിൽ ആശങ്കയുണ്ടെന്നും കത്തിൽ പരാമർശം.

രാഹുൽ ഗാന്ധിയെപ്പോലെ സ്വീകാര്യനായ നേതാവിനെ എ.ഐ.സി.സി പ്രസിഡൻ്റായി നിയമിക്കേണ്ട സമയമാണിത്. പാർട്ടിയിൽ വലിയ മാറ്റങ്ങൾ വരുത്തണമെന്നും തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി കത്തിലൂടെ അറിയിച്ചു.

ബിഹാർ, രാജസ്ഥാൻ, കേരള തെരഞ്ഞെടുപ്പുകളിലെ പരാജയങ്ങൾക്ക് പിന്നാലെ കോൺഗ്രസിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ആരാകും അടുത്ത പാർട്ടി അധ്യക്ഷൻ എന്ന വിഷയത്തിൽ നിർണായക തീരുമാനം ഉടൻ ഉണ്ടായേക്കും.

ABOUT THE AUTHOR

...view details