മുംബൈ:ലോകവ്യാപകമായി പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിന്‍റെ സാന്നിധ്യം തിരിച്ചറിയാന്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി ലോകാരോഗ്യ സംഘടന. ഒരാള്‍ക്ക് വൈറസ് ബാധയേറ്റിട്ടുണ്ടോയെന്നറിയാന്‍ അയാള്‍ ഉപയോഗിച്ച ഒരു തുണിയുടെ കഷണം പരിശോധിച്ചാല്‍ മതിയെന്നാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്. മഹാരാഷ്‌ട്രയിലെ സംസ്ഥാന രോഗ നിരീക്ഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ ഡോ. പ്രദീപ് അവാതെയാണ് ഇക്കാര്യം അറിയിച്ചത്. രോഗമുണ്ടെങ്കില്‍ അത് പെട്ടെന്ന് തിരിച്ചറിയുന്നതിന് പുതിയ നിര്‍ദേശം സഹായിക്കുമെന്നതാണ് പ്രധാന വസ്‌തുത.
കൊറോണ വൈറസ് ബാധ പരിശോധനയ്‌ക്ക് ഒരു തുണികഷണം ധാരാളം: ലോകാരോഗ്യ സംഘടന - കൊറോണ വൈറസ്
രോഗമുണ്ടെങ്കില്‍ അത് പെട്ടെന്ന് തിരിച്ചറിയുന്നതിന് പുതിയ നിര്‍ദേശം സഹായിക്കും
കൊറോണ വൈറസ് ബാധ പരിശോധനയ്‌ക്ക് ഉപയോഗിച്ച ഒരു തുണികഷണം ധാരാളം : ലോകാരോഗ്യ സംഘടന
രാജ്യത്ത് രോഗം വ്യാപിക്കാതിരിക്കാനുള്ള എല്ലാ നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്നും ഡോക്‌ടര്‍ പ്രദീപ് അവാതെ പറഞ്ഞു. ചൈനയില്‍ നിന്നെത്തുന്നവരെ ആദ്യത്തെ 28 ദിവസം കര്‍ശനമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപുറപ്പെട്ട രോഗം ചൈനയില്‍ മാത്രം 304 ജീവനുകളാണ് കവര്‍ന്നെടുത്തത്. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ട് രോഗികളും കേരളത്തിലാണ്.