കേരളം

kerala

ETV Bharat / bharat

പരസ്യപ്പെടുത്തുന്നത് ഭൂരിപക്ഷ അഭിപ്രായം: തെരഞ്ഞെടുപ്പ് കമ്മിഷന്‍

അശോക് ലവാസ യോഗത്തില്‍ പങ്കെടുത്തു

ഫയൽ ചിത്രം

By

Published : May 21, 2019, 4:23 PM IST

ന്യൂഡല്‍ഹി:തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങളില്‍ ഭൂരിപക്ഷത്തിന്‍റെ തീരുമാനങ്ങള്‍ മാത്രമേ പരസ്യപ്പെടുത്തുകയുള്ളൂവെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. വിവാദങ്ങള്‍ പുറത്ത് വന്നതിന് ശേഷമുള്ള ആദ്യ യോഗമായിരുന്നു ഇന്നത്തേത്. യോഗത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷണർ അശോക് ലവാസയും പങ്കെടുത്തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ കമ്മിഷൻ എടുത്ത നടപടികളിലെ ഭിന്നതയെ തുടർന്ന് മെയ് മൂന്നിന് ശേഷമുള്ള കമ്മിഷന്‍റെ യോഗങ്ങളിൽ അശോക് ലവാസ പങ്കെടുത്തിരുന്നില്ല. നരേന്ദ്ര മോദിക്കും അമിത്ഷാക്കും ക്ലീന്‍ ചിറ്റ് നല്‍കിയ പല കേസുകളിലും മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങളോട് അശോക് ലവാസ വിയോജിച്ചിരുന്നു. എന്നാൽ ലവാസയുടെ ഭിന്നിപ്പ് കമ്മിഷനിറക്കിയ ഉത്തരവുകളിൽ രേഖപ്പെടുത്തിയിരുന്നില്ല.

എന്നാൽ ഭൂരിപക്ഷത്തിന്‍റെ തീരുമാനങ്ങളാണ് നടപ്പാക്കുക എന്നും തീരുമാനത്തിൽ മുമ്പ് ഭിന്നതയുണ്ടായിരുന്നോ എന്നതിൽ പ്രസക്തിയില്ലെന്നും കമ്മിഷൻ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ സർക്കാർ ഓഫീസുകളായ നീതി ആയോഗിനെ ദുരുപയോഗം ചെയ്തതിൽ കോൺഗ്രസ് നൽകിയ പരാതിയിൽ കമ്മിഷൻ ക്ലീൻ ചിറ്റ് നൽകിയതിലും ലവാസ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ യോഗങ്ങൾ എക്സിക്യൂട്ടീവ് സ്വഭാവമുള്ളതാണെന്നും അതിനാൽ എതിർപ്പുകൾ രേഖപ്പെടുത്തേണ്ടതില്ലെന്നും സുനിൽ അറോറ പറഞ്ഞു.

ABOUT THE AUTHOR

...view details