കേരളം

kerala

റിപ്പബ്ലിക്ക് ദിനത്തിൽ 5615 പേർക്ക് വാക്‌സിൻ

By

Published : Jan 26, 2021, 11:47 PM IST

ഇതുവരെ രാജ്യത്ത് ആകെ 20 ലക്ഷം പേർ വാക്‌സിൻ സ്വീകരിച്ചു.

healthcare and frontline workers  coronavirus vaccine on Republic Day  latest news on Covid-19  Union Health Ministry  റിപ്പബ്ലിക്ക് ദിനത്തിൽ 5615 പേർക്ക് വാക്‌സിൻ  20 ലക്ഷം പേർ വാക്‌സിൻ സ്വീകരിച്ചു
റിപ്പബ്ലിക്ക് ദിനത്തിൽ 5615 പേർക്ക് വാക്‌സിൻ

ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിനത്തിൽ 5615 പേർ വാക്‌സിൻ സ്വീകരിച്ചു. ഡ്രൈവിന്‍റെ പതിനൊന്നാം ദിവസം ആന്ധ്രാപ്രദേശ് (9), കർണാടക (429), രാജസ്ഥാൻ (216), തമിഴ്‌നാട് (4,926), തെലങ്കാന (35) എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് വാക്‌സിൻ കുത്തിവെയ്‌പ്പ് നടന്നത്. വാക്‌സിൻ സ്വീകരിച്ച ആറുപേർക്ക് പാർശ്വ ഫലങ്ങൾ റിപ്പോർട്ട് ചെയ്‌തു.

റിപ്പബ്ലിക് ദിനമായതിനാലാണ് ഇത്രയും കുറഞ്ഞ വാക്‌സിനേഷൻ സെക്ഷനുകൾ മാത്രം നടന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ രാജ്യത്ത് ആകെ 20 ലക്ഷം പേർ വാക്‌സിൻ സ്വീകരിച്ചു. ജനുവരി 16ന് ആണ് രാജ്യത്ത് വാക്‌സിനേഷൻ ഡ്രൈവ് ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ഒരു കോടി ആരോഗ്യ പ്രവർത്തകർക്കും രണ്ട് കോടി കൊവിഡ് മുൻനിരപ്പോരാളികൾക്കും വാക്‌സിൻ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ABOUT THE AUTHOR

...view details