ന്യൂഡൽഹി: സർക്കാർ ആശുപത്രികളിൽ വെബ് അധിഷ്ഠിത ആശുപത്രി മാനേജ്മെന്‍റ് ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. ദാദാ ദേവ് മെറ്റേണിറ്റി ആശുപത്രിയുടെ വെബ് അധിഷ്ഠിത ഓൺലൈൻ ഒപിഡി രജിസ്ട്രേഷനും അപ്പോയിന്‍റ് സിസ്റ്റം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റ് ആശുപത്രികളും ഈ സംവിധാനം സ്വീകരിക്കണമെന്ന് കെജ്‌രിവാൾ അഭിപ്രായപ്പെട്ടു. വനിതകൾക്ക് ഇനി നീണ്ട നിരകളിൽ കാത്തിരിക്കേണ്ട ആവശ്യമില്ല. കൺസൾടേഷൻ ആപ്ലിക്കേഷനിലൂടെ രജിസ്റ്റർ ചെയ്യാനും ഡോക്ടർമാരുടെ നിർദേശം നേടാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
വെബ് അധിഷ്ഠിത ആശുപത്രി മാനേജ്മെന്‍റ് സംവിധാനം ഒരു വർഷത്തിനുള്ളിൽ: കെജരിവാൾ - ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ
വെബ് അധിഷ്ഠിത ആശുപത്രി സംവിധാനം അഥവ ഹോസ്പിറ്റൽ മാനേജ്മെന്‍റ് ഇൻഫർമേഷൻ സിസ്റ്റം (എച്ച്എംഐഎസ്) വഴി ഡൽഹി സർക്കാർ ആശുപത്രികൾ, മൊഹല്ല ക്ലിനിക്കുകൾ, പോളിക്ലിനിക്കുകൾ എന്നിവ സമന്വയിപ്പിക്കും.
കെജരിവാൾ
വെബ് അധിഷ്ഠിത ആശുപത്രി സംവിധാനം അഥവ ഹോസ്പിറ്റൽ മാനേജ്മെന്‍റ് ഇൻഫർമേഷൻ സിസ്റ്റം (എച്ച്എംഐഎസ്) വഴി ഡൽഹി സർക്കാർ ആശുപത്രികൾ, മൊഹല്ല ക്ലിനിക്കുകൾ, പോളിക്ലിനിക്കുകൾ എന്നിവ സമന്വയിപ്പിക്കുകയാണെന്നും ഒരു വർഷത്തിനുള്ളിൽ പ്രക്രിയ പൂർത്തിയാകുമെന്നും കെജ്‌രിവാൾ അറിയിച്ചു. സ്ഥാപിതമായി കഴിഞ്ഞാൽ സർക്കാർ ആശുപത്രികളിലെ നീണ്ട നിരകളും ജനക്കൂട്ടവും എച്ച്‌എംഐഎസ് ഇല്ലാതാക്കും. ദാദാ ദേവ് ആശുപത്രിയിലെ കിടക്കകൾ 106 ൽ നിന്ന് 281 ആക്കി ഉയർത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.