കേരളം

kerala

ETV Bharat / bharat

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലേക്ക് കേരളം വഴി മാറുന്നു

നാളെ മുതല്‍ കേരളത്തില്‍ വിദ്യാർഥികൾക്കായി ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കുകയാണ്.

Kerala  Online class  Online Education in Kerala  Online Education  കേരളം  ഓൺലൈൻ ക്ലാസുകൾ  ഓൺലൈൻ വിദ്യഭ്യാസം
കേരളത്തിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം

By

Published : May 31, 2020, 9:38 PM IST

എന്താണ് സാക്ഷരതാ മിഷൻ?

1998 ഒക്‌ടോബര്‍ 26നാണ് കേരളം തുടര്‍ വിദ്യാഭ്യാസ സംരംഭത്തിന് ആരംഭം കുറിക്കുന്നത്. “എല്ലാവര്‍ക്കും വിദ്യാഭ്യാസം, എന്നെന്നും വിദ്യാഭ്യാസം'' എന്ന മുദ്രാവാക്യത്തിലൂടെ സംസ്ഥാന സർക്കാർ ആരംഭിച്ച ഈ സംരംഭം ആറ് വര്‍ഷത്തിനു ശേഷം സമ്പൂര്‍ണ സാക്ഷരത എന്ന പദ്ധതിയായി വളരുകയും അസൂയാവഹമായ നില കൈവരിക്കുകയും ചെയ്‌തു. നിലവില്‍ കെ എസ് എല്‍ എം എ (കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി) കേരള സര്‍ക്കാരിന്‍റെ സമ്പൂര്‍ണ സാമ്പത്തിക സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. സംസ്ഥാന സര്‍ക്കാരാണ് സാക്ഷരത നടപ്പില്‍ വരുത്തുന്നതിനായി തുടര്‍ വിദ്യാഭ്യാസവും ജീവിത കാലം മുഴുവന്‍ അറിവാര്‍ജ്ജിക്കുന്നതിനുള്ള പരിപാടികളും വികസിപ്പിച്ച് രൂപകല്‍പന നടത്തിയത് .

കേരളത്തിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം

ജില്ലാ സാക്ഷരതാ മിഷനുകളാണ് ജില്ലാ തലത്തില്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെല്ലാം തന്നെ കൈകാര്യം ചെയ്യുന്നത്. സംസ്ഥാനത്തുടനീളം ഉള്ള പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള തുടര്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളാണ് മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത്. ദേശീയ സാക്ഷരതാ മിഷന്‍, കേന്ദ്ര മാനവ വിഭവശേഷി വകുപ്പ്, കേന്ദ്ര സര്‍ക്കാര്‍ എന്നിവ ആരംഭിച്ച പ്രവര്‍ത്തനങ്ങളും ഇവര്‍ തന്നെയാണ് ഏകോപിപ്പിക്കുന്നത്. തിരുവനന്തപുരത്താണ് ഇതിന്‍റെ കേന്ദ്ര ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

കേരളത്തിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം

സാക്ഷരതാ മിഷനും ഡിജിറ്റലാകുന്നു

മാറികൊണ്ടിരിക്കുന്ന അധ്യാപന-അറിവാര്‍ജ്ജിക്കല്‍ കാലത്ത് കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയും ഈ അറിവാര്‍ജ്ജിക്കല്‍ മേഖലയിലേക്ക് മാറുകയാണ്. ആദിവാസി വാസസ്ഥലങ്ങളില്‍ ഉള്‍പ്പെടെ സംസ്ഥാനത്തുടനീളമായി ഡിജിറ്റല്‍ സൗകര്യങ്ങളോടു കൂടിയുള്ള പഠന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനായുള്ള സമഗ്രമായ ഒരു പദ്ധതിക്ക് മിഷന്‍ രൂപം നല്‍കിയിട്ടുണ്ട്. അത്തരം സൗകര്യങ്ങള്‍ ഇല്ലാത്ത കേന്ദ്രങ്ങളിലെ വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം പ്രാദേശിക സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കും. വിദ്യാഭ്യാസം സംബന്ധിച്ചുള്ള 2017-18 കാലത്തുള്ള ദേശീയ സാമ്പിള്‍ സര്‍വ്വെ പ്രകാരം കേരളത്തിലെ 51 ശതമാനം ഗ്രാമീണ കുടുംബങ്ങളില്‍ ഇന്‍റർനെറ്റ് സൗകര്യം ഉണ്ട്. അതേ സമയം ഗ്രാമങ്ങളിലെ കുടുംബങ്ങളില്‍ 23 ശതമാനത്തിനു മാത്രമേ വീടുകളില്‍ ഇന്‍റർനെറ്റ് സൗകര്യമുള്ളു.

കേരളത്തിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം

നടപ്പില്‍ വരുത്തല്‍

* ആരോഗ്യം, പരിസ്ഥിതി, ഭരണഘടന, ലിംഗ സമത്വം എന്നീ മേഖലകളിലെ സാമൂഹിക സാക്ഷരതാ പരിപാടികള്‍ സാമൂഹിക വിദ്യാഭ്യാസ പരിപാടികളാക്കി വികസിപ്പിക്കും.

* ഓണ്‍ലൈന്‍ വിദ്യാഭ്യാസം ആരംഭിക്കുന്നതിനായി പ്രത്യേക പദ്ധതികള്‍ തന്നെ തയ്യാറാക്കും. ആദിവാസി ജനങ്ങള്‍ക്കും, പട്ടിക ജാതി വിഭാഗത്തില്‍ പെട്ടവര്‍ക്കും, തീരദേശ കോളനികള്‍ക്കും, ഭിന്നലിംഗ വിഭാഗത്തില്‍ പെട്ടവര്‍, അതിഥി തൊഴിലാളികള്‍ എന്നിവര്‍ക്കു വേണ്ടിയും സാമൂഹിക സാക്ഷരതാ പരിപാടികള്‍ ഒരുക്കും.

* തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 8.30 മുതല്‍ 5.30 വരെയായിരിക്കും 11-ആം ക്ലാസൊഴികെയുള്ള 1 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ക്ക് പഠനസമയം. വിവിധ ക്ലാസുകള്‍ക്കുള്ള സമയ ക്രമങ്ങള്‍ അര മണിക്കൂര്‍ മുതല്‍ രണ്ടു മണിക്കൂര്‍ വരെയായി വ്യത്യസ്‌തമായിരിക്കും.

* ഈ പരിപാടികള്‍ ഒരിക്കല്‍ കൂടി സംപ്രേഷണം ചെയ്യും. 10-ആം ക്ലാസുകാര്‍ക്കുള്ള പാഠങ്ങള്‍ വൈകീട്ട് 5.30നാണ് നടത്തുക. അതേ ദിവസം 12-ആം ക്ലാസുകാര്‍ക്ക് ക്ലാസുകള്‍ വൈകീട്ട് 7 മണിക്ക് ആവര്‍ത്തിക്കും. 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ക്ക് ഈ ആവര്‍ത്തനം ശനിയാഴ്‌ചയും ഞായറാഴ്‌ചയും ആയിരിക്കും. ഈ ക്ലാസുകള്‍ക്കുള്ള സമയപട്ടിക (ടൈം ടേബിള്‍) കെ ഐ ടി ഇ വിക്‌ടേഴ്‌സ് വെബ്‌സൈറ്റ്, കെ ഐ ടി ഇ വിക്‌ടേഴ്‌സ് ചാനല്‍, സമൂഹ മാധ്യമങ്ങള്‍ എന്നിവയില്‍ ലഭ്യമാകും.

* സ്‌റ്റേറ്റ് കൗണ്‍സില്‍ ഓഫ് എഡ്യുക്കേഷ്‌ണല്‍ റിസര്‍ച്ച് ആന്‍റ് ട്രെയിനിങ്ങ്( കെ ഐ ടി ഇ), സമഗ്ര ശിക്ഷാ കേരള, (എസ് എസ് കെ), സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷണല്‍ ടെക്‌നോളജി എന്നിങ്ങനെയുള്ള പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഏജന്‍സികളാണ് വിവിധ ക്ലാസുകള്‍ക്കുള്ള മോഡ്യൂളുകള്‍ തയ്യാറാക്കുന്നത്. എസ് സി ഇ ആര്‍ ടി അക്കാദമിക് പുരോഗതി നിരീക്ഷിക്കുമ്പോള്‍ കെ ഐ ടി ഇ സാങ്കേതിക ഏകോപനത്തിന്‍റെ ചുമതല വഹിക്കും.

* ക്ലാസ് അധ്യാപകര്‍ക്കും സ്‌കൂളിലെ പ്രധാനാ അധ്യാപകര്‍ക്കുമാണ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകളില്‍ പങ്കെടുക്കുവാന്‍ ടെലിവിഷന്‍, സ്‌മാര്‍ട്ട് ഫോണുകള്‍ അല്ലെങ്കില്‍ കമ്പ്യൂട്ടറുകള്‍, ഇന്‍റര്‍നെറ്റ് കണക്‌ഷൻ എന്നിവ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്തം നല്‍കിയിരിക്കുന്നത്. ഇത് ലഭ്യമല്ലെങ്കില്‍ ക്ലാസുകൾ അപ്പോള്‍ തന്നെയോ അല്ലെങ്കില്‍ പിന്നീട് എപ്പോഴെങ്കിലുമോ വിദ്യാര്‍ഥികള്‍ക്ക് കാണുന്നതിനായി ബദലുകളും ഇവര്‍ക്ക് തീരുമാനിക്കാം. അയല്‍വാസിയുടെ ടെലിവിഷന്‍ അല്ലെങ്കില്‍ ഇന്‍റര്‍നെറ്റ് സൗകര്യം, അതല്ലെങ്കില്‍ തൊട്ടടുത്ത് താമസിക്കുന്ന സുഹൃത്തുക്കളുടെ, ലൈബ്രറികളുടെ അല്ലെങ്കില്‍ അക്ഷയ കേന്ദ്രങ്ങളുടെ ഇന്‍റര്‍നെറ്റ് സൗകര്യം ഉപയോഗപ്പെടുത്താം.

* വിദൂര സ്ഥലങ്ങളില്‍ എസ് എസ് കെ കോ-ഓര്‍ഡിനേറ്റർമാര്‍, സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകള്‍, നാഷണല്‍ സര്‍വ്വീസ് സ്‌കീം സന്നദ്ധ സേവകര്‍ എന്നിവരുടെ സഹായം അല്ലെങ്കില്‍ ഏതാനും കെ ഐ ടി ഇ അംഗങ്ങളുടെ പക്കലുള്ള ലാപ്‌ടോപ്പുകള്‍, പ്രോജക്‌ടറുകള്‍ എന്നിവയുടെ ഒക്കെ പിന്തുണ തേടാവുന്നതാണ്. വിദ്യാര്‍ഥികള്‍ക്ക് എന്തെങ്കിലും പ്രയാസങ്ങള്‍ നേരിടുകയാണെങ്കില്‍ അതിന് പരിഹാരം കാണുന്നതിനായി പ്രധാനാ അധ്യാപകര്‍ക്ക് അധ്യാപക-രക്ഷാകര്‍തൃ സമിതികള്‍, പ്രാദേശിക ഭരണകൂടങ്ങള്‍ അല്ലെങ്കില്‍ കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവയുടെയൊക്കെ സഹായം തേടാം.

* കമ്പ്യൂട്ടര്‍, ഫോണ്‍ അല്ലെങ്കില്‍ ടെലിവിഷന്‍ എന്നിവ ലഭ്യമല്ലാത്ത വിദ്യാർഥികള്‍ക്ക് അവരുടെ പ്രദേശങ്ങളില്‍ പ്രാദേശിക സ്വയം ഭരണ സ്ഥാപനങ്ങളുടെയും സ്‌കൂള്‍ അധികൃതരുടെയും പിന്തുണയോടെ സര്‍ക്കാര്‍ പൊതു ടെലിവിഷനുകള്‍ നല്‍കും. എന്നാല്‍ ജൂണ്‍ അവസാനം വരെ ക്ലാസുകള്‍ നടത്തുന്നതിനായി സ്‌കൂളുകള്‍ തുറക്കരുത് എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളതിനാല്‍ സ്‌കൂളുകളില്‍ സംസ്ഥാന സർക്കാർ ഒരുക്കിയിരിക്കുന്ന അത്തരം സൗകര്യങ്ങള്‍ തല്‍ക്കാലം വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ ഉപയോഗപ്പെടുത്താന്‍ കഴിയുകയില്ല.

ഉന്നത വിദ്യാഭ്യാസം

* വിദ്യാഭ്യാസ അന്തരീക്ഷം സാധാരണ നില പ്രാപിക്കുന്നത് വരെ അതായത് അടുത്ത മാസം ആരംഭത്തോടെ കോളജുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ അരംഭിക്കുന്നത് ഉറപ്പ് വരുത്തുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് ചില മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

* അധ്യാപനം ഓണ്‍ലൈനില്‍ ആക്കുന്നതിനായുള്ള പോംവഴികള്‍ക്ക് രൂപം നല്‍കുന്നതിനായി ജൂണ്‍ ഒന്ന് മുതല്‍ അധ്യാപകര്‍ക്ക് മാത്രമായി എഞ്ചിനീയറിങ് കോളജുകള്‍ തുറക്കണമെന്ന് നിര്‍ദേശിച്ചുകൊണ്ട് സാങ്കേതിക വിദ്യഭ്യാസ ഡയറക്‌ടറേറ്റ് സര്‍ക്കുലര്‍ ഇറക്കിക്കഴിഞ്ഞു. ആര്‍ട്‌സ് ആന്‍റ് സയന്‍സ് കോളജുകള്‍ക്കായും അതു പോലെ ഒരു ഉത്തരവ് താമസിയാതെ പുറത്തിറക്കുമെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ പറഞ്ഞത്.

* എത്രയും പെട്ടെന്ന് ഓണ്‍ലൈന്‍ അധ്യാപന രീതിയിലേക്ക് മാറുന്നതിന് വേണ്ടിയുള്ള നടപടികള്‍ കൈകൊള്ളുന്നതിനായി കോളജുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഗൗരവത്തോടെ തന്നെ നടത്തുന്നു എന്നും പരമാവധി വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉണ്ടാകുമെന്നും ഉറപ്പു വരുത്തുവാന്‍ സര്‍വകശാലകളോട് ആവശ്യപ്പെട്ടുവെന്ന് ജലീല്‍ പറഞ്ഞു.

* തത്സമയം ഓണ്‍ലൈന്‍ ക്ലാസുകളിൽ പങ്കെടുക്കുവാന്‍ വേണ്ട സൗകര്യങ്ങളില്ലാത്ത വിദ്യാർഥികള്‍ക്ക് ക്ലാസുകളുടെ റെക്കോര്‍ഡ് ചെയ്‌ത വീഡിയോകള്‍ യുട്യൂബ് പോലുള്ള വീഡിയോ ഷെയറിങ്ങ് പ്ലാറ്റ്‌ഫോമുകളില്‍ അപ്‌ലോഡ് ചെയ്യും.

* വിവിധ ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകളില്‍ ചേരുന്നതിനായി ഉച്ചക്ക് ശേഷമുള്ള സമയം വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കാമെന്നും അതേ സമയം തന്നെ അധ്യാപകര്‍ക്ക് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ അല്ലെങ്കില്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നടത്താനായും സമയം ഉപയോഗിക്കാമെന്നും മന്ത്രി പറയുന്നു.

* സ്‌കൂളുകളില്‍ ഐ ടി വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലുടനീളം 45000 ക്ലാസ് മുറികള്‍ സംസ്ഥാന സര്‍ക്കാര്‍ താമസിയാതെ ഡിജിറ്റല്‍ ആക്കി മാറ്റും .

* അടിസ്ഥാന സൗകര്യം, പാഠ പുസ്‌തകങ്ങള്‍, പഠന സാമഗ്രികള്‍, അധ്യാപക പരിശീലനം, കൈ പുസ്‌തകങ്ങള്‍, നിരീക്ഷണം, വിലയിരുത്തല്‍, ഐ സി ടി ഉപയോഗിച്ചുള്ള ഇ-ഭരണം എന്നിങ്ങനെയുള്ള വിവിധ ക്ലാസ്‌റൂം അറിവാര്‍ജ്ജിക്കല്‍ ഘടകങ്ങള്‍ അടുത്ത തലത്തിലേക്ക് ഉയര്‍ത്തുവാനുള്ള ഒരു സമഗ്ര പദ്ധതി ഐ ടി അറ്റ് സ്‌കൂള്‍ പ്രോജക്‌ട് വിഭാവനം ചെയ്‌തിട്ടുണ്ട്. 8-ാം ക്ലാസ് മുതല്‍ 12-ാം ക്ലാസു വരെയാണ് ഇത് നടപ്പാക്കുക.

വിവിധ സംസ്ഥാനങ്ങളിൽ കഴിഞ്ഞ 30 ദിവസങ്ങളിൽ ഇന്‍റർനെറ്റ് ഉപയോഗിച്ച അഞ്ച് വയസ്സിനു മുകളിലുള്ളവരുടെ ശതമാനക്കണക്ക്

വിവിധ സംസ്ഥാനങ്ങളിൽ കമ്പ്യൂട്ടറുകൾ ഉള്ള കുടുംബങ്ങളുടെ ശതമാനക്കണക്ക്

കെ ഐ ടി ഇ പരിപാടികൾ

പ്രോജക്‌ടിന്‍റെ നിലവിലെ സ്ഥിതി

നിലവിലുള്ള 360 സ്‌കൂളുകളില്‍ 208 സ്‌കൂളുകള്‍ക്ക് (5 കോടി രൂപ വിഭാഗത്തില്‍ പെട്ട 138 സ്‌കൂളുകള്‍, 3 കോടി രൂപ വിഭാഗത്തില്‍ പെട്ട 70 സ്‌കൂളുകള്‍) കിഫ്ബിയില്‍ നിന്ന് 1-1-2018ന് പണം ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ടെന്‍ഡറുകള്‍ നല്‍കുകയും ചെയ്‌തു.

ഡിജിറ്റല്‍ അറിവാര്‍ജ്ജിക്കല്‍ സ്രോതസ്സുകള്‍

കേരള ഇന്‍ഫ്രാസ്ട്രക്‌ച്ചർ ആന്‍റ് ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കെ ഐ ടി ഇ)

സംസ്ഥാനത്തെ 15000ന് മേലുള്ള സ്‌കൂളുകളില്‍ ഐ സി ടി സഹായത്തോടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സര്‍ക്കാര്‍ രൂപം നല്‍കിയ സെക്ഷന്‍ കമ്പനിയാണ്കേരള ഇന്‍ഫ്രാസ്ട്രക്‌ച്ചർ ആന്‍റ് ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കെ ഐ ടി ഇ). സംസ്ഥാന സര്‍ക്കാരിന്‍റെ നവ കേരള മിഷന്‍ തുടങ്ങിയതിന് ശേഷം സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴില്‍ ആദ്യം ആരംഭിച്ച സ്‌പെഷ്യൽ പര്‍പ്പസ് വെഹിക്കിള്‍ (എസ് പി വി) ആണ് കെ ഐ ടി ഇ. കേരള ഇന്‍ഫ്രാസ്ട്രക്‌ച്ചർ ആന്‍റ് ഇന്‍വെസ്റ്റ്‌മെന്‍റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) ധന സഹായം നല്‍കുന്ന ആദ്യത്തെ എസ് പി വിയുമാണ് കെ ഐ ടി ഇ. സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പദ്ധതികള്‍ നിരീക്ഷിക്കുന്നതിനുള്ള ഉന്നതാധികാര സ്ഥാപനമാണ് കിഫ്ബി. ആര്‍ട്‌സ് ആന്‍റ് സയന്‍സ്, എഞ്ചീനീയറിങ് കോളജുകള്‍, സര്‍വകലാശാലകള്‍ എന്നിവ ഉള്‍പ്പെടുന്ന ഉന്നത വിദ്യാഭ്യാസ മേഖലക്ക് ഐ സി ടി പിന്തുണ നല്‍കുന്നതിനായി നിയോഗിക്കപ്പെട്ടിട്ടുള്ള കെ ഐ ടി ഇ കൂടി വന്നതോടെ പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ വിശാലമായ സാധ്യതകള്‍ കൈ വന്നിരിക്കുന്നു.

കെ ഐ ടി ഇ യുടെ മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഇനി പറയുന്നവ ഉള്‍പ്പെടുന്നു

  • അധ്യാപകരുടെ കാര്യക്ഷമതാ പരിപോഷണം
  • വിദ്യാര്‍ഥികളുടെ കാര്യക്ഷമതാ പരിപോഷണം
  • അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തല്‍
  • കണ്ടന്‍റ് ഡവലപ്പ്‌മെന്‍റ്
  • ഇ-ഭരണ നടപടികള്‍
  • സാറ്റ്‌ലൈറ്റ് അടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസ സംവിധാനം

ABOUT THE AUTHOR

...view details