കേരളം

kerala

ETV Bharat / bharat

ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഗുണത്തേക്കാള്‍ ഏറെ ദോഷമോ - Online education students, parents

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്‍റെ ബുദ്ധിമുട്ടുകൾ പങ്കുവച്ച് വിദ്യാര്‍ഥികളും രക്ഷിതാക്കളും

ഓണ്‍ലൈന്‍ വിദ്യാഭ്യാസം  കൊറോണ വൈറസ്  ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്‍റെ ബുദ്ധിമുട്ടുകൾ  Online education  Online education students, parents  Online education has more harms than benefits
ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഗുണങ്ങളേക്കാള്‍ കൂടുതല്‍ ദോഷങ്ങള്‍ ചെയ്യുന്നു

By

Published : Jul 24, 2020, 8:53 AM IST

Updated : Jul 24, 2020, 9:33 AM IST

കൊവിഡ് രോഗ വ്യാപനം ലോകത്തെ പൂര്‍ണമായും കീഴ്‌മേല്‍ മറിച്ചിട്ടിരിക്കുന്നു. വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിലും അത് വ്യത്യസ്തമല്ല. കൊവിഡ് വ്യാപകമായതോടെ സ്‌കൂളുകളും കോളജുകളും അടച്ചു പൂട്ടി. ഇത്തരം ഒരു പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഒരു ബദല്‍ അധ്യാപന രീതിയായി ഉയര്‍ന്നു വരികയും എല്ലായിടത്തും വ്യാപകമായി കൊണ്ടിരിക്കുകയും ചെയ്യുകയാണ്. പക്ഷേ പാവപ്പെട്ട വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനായി ബുദ്ധിമുട്ടുകയാണ്. രക്ഷിതാക്കള്‍ക്ക് അധിക ചിലവാണ് ഇത് വരുത്തി വച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ ഫോണും ലാപ്‌ടോപ്പുമെല്ലാം അമിതമായി ഉപയോഗിക്കുന്നത് തങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു. ഓണ്‍ലൈന്‍ പഠനത്തിന് മാത്രമായി ഒരു ദിവസം മൂന്നും നാലും മണിക്കൂര്‍ വീതമാണ് വിദ്യാര്‍ഥികള്‍ ഫോണിനും ലാപ്‌ടോപ്പിനും മുന്നില്‍ ചിലവിടുന്നത്. ഭൂരിഭാഗം രക്ഷിതാക്കളും വിദ്യാര്‍ഥികളും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് എതിരാണ്. പക്ഷേ സ്‌കൂള്‍ അധികൃതരുടെ സമ്മര്‍ദ്ദങ്ങള്‍ മൂലം അവര്‍ നിസ്സഹായരായി മാറുന്നു. ക്ലാസുകള്‍ നടന്നു കൊണ്ടിരിക്കവെ അദ്ധ്യാപകര്‍ പറയുന്നത് മനസ്സിലാകാതെ വന്നാല്‍ ഒരു വിശദീകരണം ചോദിക്കാന്‍ പോലും കഴിയുന്നില്ല എന്നാണ് വിദ്യാര്‍ഥികളുടെ മറ്റൊരു പരാതി. അതോടൊപ്പം നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങളും അവരുടെ പ്രയാസങ്ങള്‍ വര്‍ധിപ്പിക്കുന്നു. ഇടക്കിടെ ഫോണ്‍ നെറ്റ്‌വര്‍ക്ക് തകരാറിലാവുമ്പോള്‍ ഓണ്‍ലൈന്‍ പഠനം വൃഥാവിലാവുകയാണ്. പല പ്രധാനപ്പെട്ട കാര്യങ്ങളും ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് നഷ്ടപ്പെടുന്നു.

ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഗുണത്തേക്കാള്‍ ഏറെ ദോഷമോ

രാജസ്ഥാനിലെ അതിര്‍ത്തി ജില്ലയായ ബാര്‍മറില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ രക്ഷിതാക്കള്‍ക്ക് രണ്ട് അഭിപ്രായമാണുള്ളത്. മൊബൈല്‍ നെറ്റ്‌വര്‍ക്ക് വളരെ വലിയ ഒരു പ്രശ്‌നം തന്നെയാണെന്ന് രക്ഷിതാവായ ദലു റാം ചൗധരി പറയുന്നു. അതിനു പുറമെ ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയും അത്ര മെച്ചമല്ല. കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വാങ്ങി കൊടുക്കുവാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. മറ്റൊരു രക്ഷിതാവായ കൗശല്‍ റാം പറയുന്നത് ഗ്രാമീണ മേഖലകളില്‍ ഓണ്‍ലൈനിലൂടെയുള്ള പഠനം തീര്‍ത്തും സാധ്യമല്ല എന്നു തന്നെയാണ്. ഗ്രാമീണ മേഖലകളില്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് തങ്ങളുടെ കുട്ടികള്‍ക്ക് ഫോണുകള്‍ വാങ്ങി കൊടുക്കുവാന്‍ കഴിയാത്തതിനാല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം അപ്രാപ്യമായിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

തങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് ഇന്‍റർനെറ്റ് എന്ന സൗകര്യത്തെ കുറിച്ച് തങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല എന്നാണ് മറ്റൊരു രക്ഷിതാവായ പ്രവീണ്‍ ബോത്ര പറയുന്നത്. മനോരോഗ വിദഗ്ദ്ധൻ ഡോക്ടര്‍ ആര്‍.കെ സോളങ്കിയുമായി ഇ.ടി.വി ഭാരത് ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ വിദ്യാര്‍ഥികളില്‍ മാനസിക പിരിമുറുക്കം കൂട്ടുന്നു എന്നും അതിനാല്‍ അവര്‍ക്ക് ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ ശാരീരികമായി തളര്‍ച്ചയുണ്ടാക്കും എന്നും ഡോക്ടര്‍ സോളങ്കി പറയുന്നു. പക്ഷേ കൊവിഡ് പശ്ചാത്തലത്തില്‍ മറ്റ് പോംവഴികളുമില്ല. ഇത്തരം ഒരു സ്ഥിതി വിശേഷത്തില്‍ ഒന്നുമില്ലാത്തതിനേക്കാള്‍ ഭേദമാണ് കുറച്ച് എന്തെങ്കിലും ഉള്ളത്. അതിനാല്‍ ആളുകള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമായി സ്വയം താദാത്മ്യം പ്രാപിക്കുവാന്‍ ശ്രമിക്കുന്നു. വിദ്യാര്‍ഥികളേയും അദ്ധ്യാപകരേയും സംബന്ധിച്ചിടത്തോളം പ്രതീക്ഷയുടെ ഒരു കിരണമായാണ് ഓണലൈന്‍ വിദ്യാഭ്യാസം കടന്നു വന്നത്. എന്നാൽ അതോടൊപ്പം തന്നെ അത് നിരവധി പ്രശ്‌നങ്ങളും വെല്ലുവിളികളും ഉയര്‍ത്തി. അതിനാല്‍ വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും സംബന്ധിച്ചിടത്തോളം ഓൺലൈന്‍ വിദ്യാഭ്യാസം എന്നത് ഒരു കഠിനമായ പരീക്ഷണം തന്നെയായിരിക്കുന്നു.

Last Updated : Jul 24, 2020, 9:33 AM IST

ABOUT THE AUTHOR

...view details